
വാഷിംഗ്ടണ്‍ : ടെക്‌സസിന്റെ കണ്ണീരുണങ്ങും മുമ്പ് യുഎസിലെ ന്യൂ മെക്‌സിക്കോയിലും പ്രളയം. ന്യൂ മെക്‌സിക്കോയിലെ റുയിഡോസോയില്‍ നാഷണല്‍ വെതര്‍ സര്‍വീസ് (NWS) വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. താമസക്കാരോട് ഉടന്‍ തന്നെ ഉയര്‍ന്ന സ്ഥലത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റിയോ റുയിഡോസോ നദി നദിയിലെ ജലം 20 അടി (6 മീറ്റര്‍) ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ നിരവധി പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായും യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ് പറഞ്ഞു.
നദിയിലെ കുതിച്ചുപായുന്ന ജലത്തിനൊപ്പം ഒരു വീട് പൂര്‍ണമായും ഒലിച്ചുപോവുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പടരുന്നുണ്ട്. നിരവധി വീടുകളാണ് ഇത്തരത്തില്‍ പൂര്‍ണമായും ഇല്ലാതായിരിക്കുന്നത്.
BREAKING 🚨 MASSIVE flooding is now currently unfolding in Ruidoso, New Mexico. It is sweeping structures away in seconds
— MAGA Voice (@MAGAVoice) July 9, 2025
Please pray for them 🙏
pic.twitter.com/YjFBOuLFJO
കഴിഞ്ഞ വര്‍ഷം ഉണ്ടായ കാട്ടുതീയില്‍ കത്തിനശിച്ച പ്രദേശങ്ങളില്‍പ്പെട്ടതാണ് റുയിഡോസോയും. വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും പ്രദേശത്ത് ഇതുവരെ പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.