”അമേരിക്കയുടെ പുതിയ ഉപരോധങ്ങള്‍ സമ്മര്‍ദ്ദ തന്ത്രം, റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരില്ല”- പുടിന്‍

മോസ്‌കോ : റഷ്യന്‍ എണ്ണ കമ്പനികള്‍ക്കതിരായി യുഎസ് കഴിഞ്ഞ ദിവസം ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ശരിയായില്ലെന്ന് പ്രതികരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. അമേരിക്കയുടെ പുതിയ ഉപരോധങ്ങള്‍ അനുകൂലമല്ലാത്ത നീക്കമാണെന്നും റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കില്ലെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍, പുതിയ നിയന്ത്രണങ്ങള്‍ റഷ്യയുടെ സമ്പദ്വ്യവസ്ഥയില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും പുടിന്‍ വ്യക്തമാക്കി.

അമേരിക്കയുടെ നീക്കം സമ്മര്‍ദ്ദ തന്ത്രമാണെന്നും ഇത്തരം തന്ത്രങ്ങള്‍ വിജയിക്കില്ലെന്നും പുടിന്‍ പറഞ്ഞു. അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് റഷ്യന്‍ എണ്ണ കമ്പനികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പുടിന്റെ പ്രസ്താവന വന്നത്.

”New US sanctions are a pressure tactic, relations between Russia and the US will not grow” – Putin

More Stories from this section

family-dental
witywide