മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ്, ഇനി പോരാട്ടം മംദാനിയും കുവോമോയും തമ്മില്‍

ന്യൂയോര്‍ക്ക് : വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ്. ഇതോടെ
അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലെ അടുത്ത മേയറാകാനുള്ള വാശിയേറിയ മത്സരം ഡെമോക്രാറ്റ് സൊഹ്റാന്‍ മംദാനിയും മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോയും തമ്മിലാകുമെന്ന് ഉറപ്പായി.

അതേസമയം, പൊതുജനാഭിപ്രായ സര്‍വ്വേകള്‍ പ്രകാരം ആഡംസിന് വിജയ സാധ്യത കുറവായിരുന്നു. മംദാനിക്കും സ്വതന്ത്രനായി മത്സരിക്കുന്ന കുവോമോയ്ക്കും വളരെ പിന്നിലായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനായി പണം സ്വരൂപിക്കാന്‍ ആഡംസ് പാടുപെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ‘നമ്മള്‍ നേടിയതെല്ലാം ഉണ്ടായിരുന്നിട്ടും, എനിക്ക് വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണം തുടരാന്‍ കഴിയില്ല,’ ആഡംസ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. 2026 ജനുവരി 1 ന് തന്റെ കാലാവധി അവസാനിക്കുന്നതുവരെ തുടരുമെന്നും ഈ നഗരത്തിനുവേണ്ടി ഞാന്‍ തുടര്‍ന്നും പോരാടുമെന്നും’ അദ്ദേഹം പറഞ്ഞു.

ജനാധിപത്യ സോഷ്യലിസ്റ്റെന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന മംദാനിയുടെ ഇടതുപക്ഷ വീക്ഷണങ്ങള്‍ ന്യൂയോര്‍ക്ക് ബിസിനസ്സ് സമൂഹത്തെയും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ചിലരെയും ആശങ്കാകുലരാക്കിയിട്ടുണ്ട്. മംദാനിയുടെ വിമര്‍ശകര്‍, ആഡംസും കുവോമോയും പ്രതിപക്ഷ വോട്ടുകള്‍ വിഭജിക്കുമെന്നും അത് മംദാനിക്ക് വിജയം എളുപ്പത്തിലാക്കുമെന്നും ഭയപ്പെട്ടിരുന്നു.

മംദാനിയുടെ കടുത്ത വിമര്‍ശകനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുവരുടേയും ആരോപണ പ്രത്യാരോപണങ്ങള്‍ ഇടയ്ക്കിടെ ചര്‍ച്ചായാകുന്നുമുണ്ട്.

More Stories from this section

family-dental
witywide