ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ്; സൊഹ്റാൻ മംദാനിക്ക് മുൻതൂക്കമെന്ന് സെനിത്ത് റിസർച്ച് ആൻഡ് പബ്ലിക് പ്രോഗ്രസ് സൊല്യൂഷൻസിൻ്റെ സർവേ ഫലം

ന്യൂയോർക്ക്: 2025-ലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്‌റ്റേറ്റ് അസംബ്ലി അംഗം സൊഹ്റാൻ മംദാനിക്ക് മുൻതൂക്കമെന്ന് സർവേ ഫലം. സെനിത്ത് റിസർച്ച് ആൻഡ് പബ്ലിക് പ്രോഗ്രസ് സൊല്യൂഷൻസ് പുതിയതായി പുറത്തുവന്ന അഭിപ്രായ സർവേ ഫലങ്ങൾ പ്രകാരമാണ് മംദനിയ്ക്ക് മുൻതൂക്കം. എതിരാളികളെക്കാൾ ഇരട്ട അക്കത്തിന്റെ ലീഡും പകുതിയിലധികം വോട്ടർമാരുടെ പിന്തുണയും മംദനിയ്ക്കുണ്ട്.

ജൂലൈ 16 മുതൽ 24 വരെ സെനിത്ത് റിസർച്ച് ആൻഡ് പബ്ലിക് പ്രോഗ്രസ് സൊല്യൂഷൻസ് നടത്തിയ സർവേ പ്രകാരം വോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണയും മംദാനിക്കാണ്. 22 ശതമാനം പിന്തുണയോടെ കോമോ രണ്ടാമതും, 13 ശതമാനവുമായി ഗാർഡിയൻ ഏഞ്ചൽസ് സ്ഥാപകൻ കർട്ടിസ് സ്ലിവ മൂന്നാമതുമാണ്. മേയർ ആഡംസിന് 7 ശതമാനം പിന്തുണ മാത്രമുള്ളപ്പോൾ, മുൻ ഫെഡറൽ പ്രോസിക്യൂട്ടർ ജിം വാൾഡന് 1 ശതമാനം പേരുടെ പിന്തുണയുണ്ട്. ആറ് ശതമാനം വോട്ടർമാരുടെ കാര്യത്തിൽ ഇപ്പോഴും അനശ്ചിതത്വമാണ്.

നവംബർ 4-ന് നടക്കാനിരിക്കുന്ന 2025 മേയർ തിരഞ്ഞെടുപ്പിനായുള്ള ഏറ്റവും സമഗ്രമായ പൊതു സർവേയാണിത്. അഞ്ച് ബറോകളിലായി 1,453 റജിസ്‌റ്റർ ചെയ്ത വോട്ടർമാരെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെ പിഴവ് നിരക്ക് 2.9 ശതമാനം മാത്രമാണ്.

More Stories from this section

family-dental
witywide