നാലുപേരുടെ ജീവനെടുത്ത ന്യൂയോർക്ക് സിറ്റിയിലെ വെടിവയ്പ്പ്; സ്വയം വെടിവെച്ചുമരിച്ച അക്രമിയെ തിരിച്ചറിഞ്ഞു, 27 കാരൻ ഷെയ്ൻ തമുറ

ന്യൂയോര്‍ക്ക് : തിങ്കളാഴ്ച വൈകുന്നേരം (പ്രാദേശിക സമയം) മിഡ്ടൗണ്‍ മാന്‍ഹട്ടന്‍ ഓഫീസ് കെട്ടിടത്തില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതിന് പിന്നിലെ അക്രമിയെ തിരിച്ചറിഞ്ഞു. 27 വയസ്സുള്ള ഷെയ്ന്‍ തമുറയാണ് ആക്രമണം നടത്തി സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ഹവായ് സ്വദേശിയായ യുവാവ് പിന്നീട് ലാസ് വെഗാസിലേക്ക് താമസം മാറി. ഇയാള്‍ക്ക് തോക്ക് പെര്‍മിറ്റ് ഉള്ളതായാണ് വിവരം. 2022 ജൂണ്‍ 14 നാണ് പെര്‍മിറ്റ് നേടിയത്. ഇത് അഞ്ച് വര്‍ഷത്തേക്ക് സാധുതയുള്ളതായിരുന്നു.

സ്വകാര്യ ഇക്വിറ്റി ഭീമനായ ബ്ലാക്ക്സ്റ്റോണും നാഷണല്‍ ഫുട്ബോള്‍ ലീഗും ഉള്‍പ്പെടെ രാജ്യത്തെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളില്‍ ചിലത് വെടിവെപ്പ് നടന്ന കെട്ടിടത്തിലുണ്ട്.

തമുറ ഒരു ഫുട്‌ബോള്‍ കളിക്കാരനായിരുന്നുവെന്ന് സൂചിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. 2015 ല്‍ ഗ്രാനഡ ഹില്‍സിനായി ഷെയ്ന്‍ തമുറ ഫുട്‌ബോള്‍ കളിച്ചതും വിജയം ആഘോഷിച്ച് സംസാരിക്കുന്നതുമായ വീഡിയോയാണ് പുറത്തുവന്നത്. തമുറ അടുത്തിടെ ലാസ് വെഗാസിലെ ഒരു കാസിനോയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

More Stories from this section

family-dental
witywide