
ന്യൂയോർക് : കേരളത്തിലെ മണ്ണിനും മനുഷ്യനും കാവലായി നിന്ന ധീരനായ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ന്യൂയോർക് സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ ജുലൈ 25ന് വെള്ളിയാഴ്ച ന്യൂയോർക് കേരള സെന്ററിൽ അനുസ്മരണ സമ്മേളനം നടന്നു. സർഗവേദി അംഗങ്ങൾക്ക് പുറമെ ട്രൈസ്റ്റേറ്റ് മലയാളി നേതാക്കൾ ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
ജോസ് കാടാപുറം ആമുഖ പ്രസംഗം നടത്തി. കേരള സെന്റർ സ്ഥാപക പ്രസിഡന്റ് ഇ എം സ്റ്റീഫന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ നേതാക്കൾ ആദരാജ്ഞലികൾ അർപ്പിച്ചു.
മണ്ണിനും മനുഷ്യനും കാവലായി മാറിയ കാരിരുമ്പിന്റെ കരുത്തുള്ള ഒരു പൊതു പ്രവർത്തകൻ, അദ്ദേഹം ഇവിടെ ഉണ്ടെന്ന തോന്നൽ പതിനായിരങ്ങൾക്ക് ധൈര്യം പകർന്നിരുന്നു. ആ സുരക്ഷിത്വ ബോധമാണ് അസ്തമിച്ചത്. നൂറ്റാണ്ടിന്റെ സമരവീര്യത്തിനു തിരശീലവീണെന്ന് ഇ എം സ്റ്റീഫൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. ജെ മാത്യൂസ് പഴയ ഇടുക്കി അമരാവതി കുടിയറക്ക് സമരം ഓർമിപ്പിച്ചു .കേരളം കണ്ട എക്കാലെത്തയും വലിയ ജന കൂട്ട ആദരവായിരുന്നു അദ്ദേഹത്തിന്റെ വിലാപയാത്ര . ഇത്ര വലിയ ആൾക്കൂട്ടം ഇടതു നേതാക്കളുടെ പൊതു രംഗത്തെ സ്വീകാര്യതയാണ് സൂചിപ്പിക്കുന്നതെന്നും ജെ മാത്യൂസ് പ്രസംഗത്തിനിടയിൽ പറഞ്ഞു.
റോയ് ജേക്കബ് ,ബേബി ഊരാളിൽ , ഷെവ: ജോർജ് പാടിയേടത്ത്, യൂ എ നസിർ ,അലക്‌സ് എസ്തപ്പാൻ ,അലയ്ക്കു വേണ്ടി റോബിൻ ചെറിയാൻ ,സജി തോമസ്, പ്രദീപ് എന്നിവരും ,കെ .കെ ജോൺസൺ, കോശി , പയനിയർ ക്ലബ് പ്രെസിഡെന്റ് ജോണി സക്കറിയ ,രാജു തോമസ് , ജോസ് ചെരുപുറം എന്നിവരും ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ചു. ജേക്കബ് മാനുവൽ, എബ്രഹാം തോമസ് ക്യാമറ , സൗണ്ട് സിസ്റ്റം തുടങ്ങിയവ നൽകി. സർഗവേദിയുടെ കോർഡിനേറ്റർ പി ടി പൗലോസ് എല്ലാവർക്കും നന്ദി പറഞ്ഞു.
New York sargavedi VS Commemoration