മുംബൈ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ നവജാതശിശുവിന്റെ മൃതദേഹം

മുംബൈ : അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൗചാലയത്തിനുള്ളിലെ ചവറ്റുകുട്ടയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ടെർമിനൽ രണ്ടിലെ കാത്തിരിപ്പുകേന്ദ്രത്തിന്‌ സമീപത്തെ ശൗചാലയത്തിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ശുചീകരണത്തൊഴിലാളികളാണ് വിവരം എയർപോർട്ട് അതോറിറ്റിയെ അറിയിച്ചത്. പൊലീസെത്തി ദിവസങ്ങൾമാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു.

അതിസുരക്ഷാമേഖലയിൽ എങ്ങനെയാണ് നവജാതശിശുവിന്റെ മൃതദേഹം എത്തിയതെന്നകാര്യം വിശദമായി പരിശോധിക്കുന്നുണ്ട്.

സഹർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തുടർനടപടികൾക്കായി മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുന്നുണ്ടെന്ന് സഹർ പോലീസ് പറഞ്ഞു.

Newborn baby’s body found in trash bin at Mumbai airport

More Stories from this section

family-dental
witywide