ട്രംപ് പറഞ്ഞ ‘റഷ്യന്‍ എണ്ണയുടെ കാര്യം’ ഇന്ത്യ ‘ഗൗരവമായി’ കാണണമെന്ന് നിക്കി ഹേലി

വാഷിംഗ്ടണ്‍ : റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എതിര്‍പ്പ് ഇന്ത്യ കണ്ടില്ലെന്ന് നടിക്കരുതെന്നും ഗൗരമായി കാണണമെന്നും നിര്‍ദേശവുമായി റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലി. ചൈനയെ നേരിടാന്‍ ഇന്ത്യയെ അമേരിക്കയ്ക്ക് ആവശ്യമാണെന്നും നിക്കി ഹേലി ശനിയാഴ്ച പറഞ്ഞു.

യുക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങി ഇന്ത്യ റഷ്യയെ സഹായിക്കുകയാണെന്നാണ് ട്രംപിന്റെ വാദം. ഇതിനോടുള്ള അമര്‍ഷത്തില്‍ ഇന്ത്യക്ക് അധികം തീരുവയും പിഴ തീരുവയും ഉള്‍പ്പെടെ 50 ശതമാനം ഇറക്കുമതി തീരുവയാണ് ട്രംപ് ഇന്ത്യക്ക് നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഇതിനിടയിലാണ് ഹേലിയുടെ പ്രസ്താവന.

ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പതിറ്റാണ്ടുകളുടെ സൗഹൃദവും സൗഹാര്‍ദ്ദവും നിലനിര്‍ത്തണമെന്നും നിലവിലെ പ്രക്ഷുബ്ധതയെ മറികടക്കാന്‍ ശക്തമായ അടിത്തറ വേണമെന്നും യുഎന്നിലെ മുന്‍ യുഎസ് അംബാസഡര്‍ കൂടിയായ നിക്കി പറഞ്ഞു.

”റഷ്യന്‍ എണ്ണയെക്കുറിച്ചുള്ള ട്രംപിന്റെ നിലപാട് ഇന്ത്യ ഗൗരവമായി എടുക്കുകയും പരിഹാരം കണ്ടെത്താന്‍ വൈറ്റ് ഹൗസുമായി പ്രവര്‍ത്തിക്കുകയും വേണം. എത്രയും വേഗം ചെയ്യുന്നതാണ് നല്ലത്. ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ദശാബ്ദങ്ങളുടെ സൗഹൃദവും സൗഹാര്‍ദ്ദവും നിലവിലെ പ്രക്ഷുബ്ധതയെ മറികടക്കാന്‍ ശക്തമായ അടിത്തറ നല്‍കുന്നു,” അവര്‍ എക്സില്‍ എഴുതി.

More Stories from this section

family-dental
witywide