
നിലമ്പൂര്‍ : നിലമ്പൂരില്‍ ചരിത്രമെഴുതി ആര്യാടന്‍ ഷൗക്കത്ത്. ഉപ തെരഞ്ഞെടുപ്പില്‍ 11432 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് ചരിത്രമെഴുതിയത്. ഒരു പതിറ്റാണ്ടിന് ശേഷമാണ് മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിക്കുന്നത്. എട്ട് തവണ ആര്യാടന്‍ മുഹമ്മദ് വിജയിച്ച മണ്ഡലമാണ് ഇനി മകന്റെ ഊഴത്തിന് കാത്തിരിക്കുന്നത്.
അതേസമയം, ഉപതിരഞ്ഞെടുപ്പിന്റെ കാരണക്കാരനായ പി.വി അന്‍വര്‍ നേടിയത് 20000 ഓളം വോട്ടുകള്‍.
വോട്ടിംഗ് നില –
ആര്യാടന്‍ ഷൗക്കത്ത് – 76493
എം സ്വരാജ് – 650 61
പി വി അന്‍വര്‍ – 19946
ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിക്കുന്നു, ഭരണത്തിന്റെ പ്രതിഫലനമല്ലെന്ന് എം സ്വരാജ്
ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്നും സംസ്ഥാന ഭരണത്തിന്റെ പ്രതിഫലനമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് പ്രതികരിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമായിട്ടാണ് എല്‍ ഡി എഫ് കാണുന്നതെന്നും നാടിന്റെ വികസനവും, ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്നും സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
” ഞങ്ങള്‍ ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളും, ബോധ്യപ്പെടുത്തേണ്ടവ ബോധ്യപ്പെടുത്തും. ഉള്‍ക്കൊണ്ട പാഠങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ പ്രതിഫലനമാണെന്ന് പറയാന്‍ സാധിക്കില്ല. എല്‍ ഡി എഫിന്റെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ നിരാകരിച്ചു എന്ന് കരുതുന്നില്ല”.
ബാക്കി കാര്യങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുമെന്നും കറകളഞ്ഞ മതനിരപേക്ഷതയാണ് ഞങ്ങള്‍ മുന്നോട്ടു വച്ചതെന്നും ഇതില്‍ പിശകുണ്ട് എന്ന് ഇപ്പോഴും കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വര്‍ഗീയവാദിയുടെയും പിന്തുണ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും സ്വരാജ് എടുത്തു പറഞ്ഞു.
12.25 PM- ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
നിലമ്പൂരിന്റെ നെഞ്ചില്‍ ഇനി ആര്യാടന്‍ ഷൗക്കത്ത്. വിജയം പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ
12.15 PM – വിജയാഹ്ലാദത്തില്‍ യുഡിഎഫ്
ആര്യാടന്‍ ഷൗക്കത്തിന് ആശംസകള്‍ അറിയിച്ച് എല്‍ഡിഎഫിന്റെ എം സ്വരാജ്
11.50 AM- വോട്ടെണ്ണൽ 17ാം റൗണ്ടില്‍
11.30 – AM ആര്യാടൻ ഷൗക്കത്ത് വിജയത്തിലേക്ക്, ലീഡ് 11000 കടന്നു
11. 20 AM – ഷൗക്കത്തിൻ്റെ ഭൂരിപക്ഷം പതിനായിരം കടന്നു
യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ഭൂരിപക്ഷം പതിനായിരം കടന്നു. യു ഡി എഫ് ലീഡ് 10526 ആയി. നിലമ്പൂർ നഗരസഭയിലും യു ഡി എഫിന്റെ മുന്നേറ്റം തുടരുകയാണ്.
11.18 AM – വോട്ടെണ്ണല്‍ 15-ാം റൗണ്ടില്‍ യുഡിഎഫ് ലീഡ് 9500 കടന്നു
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയത്തിലേക്ക്. 9437 വോട്ടുകളുടെ നിർണ്ണായക ലീഡുമായി ഷൗക്കത്ത് കുതിപ്പ് തുടരുന്നു. ഇനി എണ്ണാനുള്ളത് കേവലം അഞ്ച് റൗണ്ട് വോട്ടുകൾ
11.10 AM – 12-ാം റൗണ്ട് പൂര്‍ത്തിയായി- യുഡിഎഫ് – 48679
യുഡിഎഫ് – 48679 എല്‍ഡിഎഫ് – 40593
അന്‍വര്‍ – 13573
ബിജെപി – 5452
10.49 AM- വോട്ടെണ്ണല്‍ 12ാം റൗണ്ടില്‍, 8086-ലേക്ക് ലീഡ് ഉയര്‍ത്തി ഷൗക്കത്ത്
10.46 AM – 7000 -ലേക്ക് ലീഡ് ഉയർത്തി ആര്യാടൻ ഷൗക്കത്ത്
10.40 AM – വോട്ടെണ്ണല്‍ പതിനൊന്നാം റൗണ്ടിലേക്ക്
10.32 AM – ശക്തി തെളിയിച്ച് ഷൗക്കത്ത്, ലീഡ് 6500 കടന്നു
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് 6585 വോട്ടിന്റെ ലീഡ്. പി വി അൻവറിന് 11466 വോട്ടാണ് പത്താം റൗണ്ട് പൂർത്തിയായപ്പോൾ നേടാനായത്.
10.18 AM- ഒമ്പതാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി, ഇനിയും എണ്ണാനുള്ളത് ഒരു ലക്ഷത്തോളം വോട്ടുകള്‍
ഒന്‍പതാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി, ലീഡില്‍ ഷൗക്കത്ത് തന്നെ. നിലമ്പൂരില്‍ ഒരു ലക്ഷത്തോളം വോട്ട് ഇനിയും എണ്ണാനുണ്ട്. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്.
10.15 AM -ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് കുറയുന്നു
10.10 AM- ഒമ്പതാം റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങി
10.00 AM – പി വി അൻവറിന്റെ വോട്ട് പതിനായിരത്തിലേക്ക്
നിലമ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പി വി അന്‍വറിന്റെ വോട്ട് പതിനായിരത്തിലേക്ക് എത്തുന്നു. 5574 വോട്ടുകള്‍ക്ക് ഷൗക്കത്താണ് മുന്നില്‍. എം സ്വരാജ് രണ്ടാം സ്ഥാനത്ത്.
9.48 AM – ആര്യാടന്‍ ഷൗക്കത്ത് 5036 വോട്ടുകള്‍ക്ക് മുന്നിൽ
വോട്ടെണ്ണല്‍ ആറാം റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് 5036 വോട്ടുകള്‍ക്ക് മുന്നിൽ
9. 45 AM- ഷൗക്കത്തിന്റെ മുന്നേറ്റം തുടരുന്നു ലീഡ് 4801
9.40 AM ആര്യാടൻ ഷൗക്കത്ത് 4434 വോട്ടുകൾക്ക് മുന്നിൽ
6-ാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാവുമ്പോൾ യുഡിഎഫിന് ശക്തി കേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച ലീഡ്.
9.35 AM – വോട്ടെണ്ണല്‍ ആറാം റൗണ്ടില്‍
വോട്ടെണ്ണല്‍ ആറാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ എല്‍ഡിഎഫിന് പ്രതീക്ഷ മങ്ങുന്നു
9.30 AM – ഷൗക്കത്ത് 3771 വോട്ടുകള്‍ക്ക് മുന്നില്‍
വോട്ടെണ്ണൽ അഞ്ചാം റൌണ്ട് പൂർത്തിയായപ്പോൾ യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് 3771 വോട്ടുകള്‍ക്ക് മുന്നില്‍

9.10 AM – ആര്യാടൻ ഷൗക്കത്ത് 1725 വോട്ടുകൾക്ക് മുന്നിൽ
ആദ്യ മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണക്കഴിഞ്ഞു. അപ്പോൾ യുഡിഎഫിൻ്റെ ലീഡ് 1453 ആണ്.
8. 00 AM – നിലമ്പൂര്‍ ആര്‍ക്കൊപ്പം?
അറിയാന്‍ മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിച്ചു. ആദ്യ ലീഡ് യുഡിഎഫിന്. ആര്യാടൻ ഷൗക്കത്ത് മുന്നിൽ. ആര്യാടൻ ഷൗക്കത്തിന്റെ മൂവായിരം കടന്നു.
പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്.
ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 263 പോളിങ് സ്റ്റേഷനുകളിലെയും വോട്ടിങ് യന്ത്രങ്ങള്‍ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചിരുന്നു.
ഇടതുമുന്നണി സ്ഥാനാർത്ഥി എം. സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥി പി.വി അൻവർ, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.
പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍. എന്നാല്‍, താന്‍ തന്നെ ജയിക്കുമെന്നാണ് ഉപതിരഞ്ഞെടുപ്പിന് കാരണക്കാരനായ അന്‍വര്‍ ആവര്‍ത്തിക്കുന്നത്.
2,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എം സ്വരാജ് വിജയിക്കും എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ നിഷ്പക്ഷ വോട്ടുകള്‍ കൂടി ഏകീകരിക്കാന്‍ എം. സ്വരാജിലൂടെ സാധിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ കൂടി എം സ്വരാജിന് ലഭിക്കുമെന്നും നേരിയ മാര്‍ജിനില്‍ വിജയം ഉറപ്പിക്കും എന്നുമാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍.
അതേസമയം, ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. 10,000 മുതല്‍ 15,000 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആര്യാടന്‍ ഷൗക്കത്തിന് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫ് വോട്ടില്‍ പി.വി അന്‍വര്‍ വിള്ളല്‍ ഉണ്ടാക്കുമെന്നതും അനുകൂല ഘടകമായി യുഡിഎഫ് കാണുന്നു.
മണ്ഡലത്തില്‍ വലിയ മുന്നോട്ടുപോക്ക് ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് എന്‍ഡിഎ ക്യാമ്പും. അഡ്വ. മോഹന്‍ ജോര്‍ജിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയും എന്നതാണ് എന്‍ഡിഎയുടെ പ്രതീക്ഷ. ഒരു വർഷത്തിനുള്ളിൽ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ മുന്നണികൾക്ക് നിർണായകമാണ് തിരഞ്ഞെടുപ്പ് ഫലം.