നിമിഷ പ്രിയയുടെ മോചനം പ്രതീക്ഷിച്ച് മകൾ മിഷേൽ യെമനിൽ എത്തി; ‘അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു, സഹായിക്കണം’

സനാ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വർഷങ്ങളായി യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി 13 കാരിയായ മകൾ മിഷേൽ യെമനിൽ എത്തി. മിഷേലിനൊപ്പം പിതാവ് ടോമി തോമസും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ ഡോ. കെ. എ. പോളും ഉണ്ടായിരുന്നു. അമ്മയെ അവസാനമായി കണ്ടിട്ട് പത്തു വർഷമായി. അമ്മയക്ക് മാപ്പ് നൽകണമെന്ന് മിഷേൽ അഭ്യർത്ഥിച്ച് “എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണ്. അമ്മയെ വീട്ടിലേക്ക് കൊണ്ടുവരാൻ ദയവായി സഹായിക്കണം. ഞാൻ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു”, മിഷേൽ പറഞ്ഞു.
ടോമി തോമസും അഭ്യർത്ഥന നടത്തി.

“ദയവായി എന്‍റെ ഭാര്യ നിമിഷയെ രക്ഷിക്കണം. നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കണം.” ചർച്ചകൾക്കിടയിൽ യെമൻ അധികാരികളോടും, തലാൽ കുടുംബത്തോടും ഡോ. കെ. എ. പോൾ നന്ദി രേഖപ്പെടുത്തി. “മിഷേൽ ഇവിടെയുണ്ട്. മകൾ പത്ത് വർഷമായി അമ്മയെ കണ്ടിട്ടില്ല. നിങ്ങളുടെ സഹായം നമ്മൾ മറക്കില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ”, എന്ന് അദ്ദേഹം പി.ടിഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

ഇത് തികച്ചും മാനുഷിക ദൗത്യമാണെന്നും ലോകത്തിന്റെ ശ്രദ്ധ യുദ്ധവും വിദ്വേഷവുമെല്ലാം തകർക്കുന്ന മാനവിക പ്രശ്‌നങ്ങളിലേക്കായി തിരിയണമെന്നും ഡോ. പോൾ പറഞ്ഞു. നേരത്തെ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും വിഷയത്തിൽ ഇടപെടുകയുണ്ടായി. ഇന്ത്യൻ സർക്കാരിന്റെ നയതന്ത്ര നീക്കങ്ങളോടെ, ജൂലൈ 16ന് നടപ്പിലാക്കേണ്ടിയിരുന്ന വധശിക്ഷ താത്കാലികമായി നിർത്തിവെക്കപ്പെട്ടതായി അധികൃതർ അറിയിച്ചു.
നിമിഷയെ വധിച്ചത് ന്യായീകരിച്ചുകൊണ്ട് ഇരയുടെ കുടുംബം “ബ്ലഡ് മണി” സ്വീകരിക്കാൻ വിസമ്മതിച്ചിട്ടുണ്ട്. എന്നാൽ, അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

More Stories from this section

family-dental
witywide