
ഇന്ത്യയിൽ ഒറ്റ യൂണിറ്റ് പോലും വിറ്റുപോകാതെ വിദേശത്ത് ഏറ്റവും കൂടുതൽ വിറ്റു പോയ നിസാന്റെ എക്സ് ട്രെയിൽ . ഇന്ത്യയിൽ ജൂൺ മാസം ആരും വാഹനം വാങ്ങിയില്ല. ഉയർന്ന വിലയാണ് വഹാനത്തെ വിപണിയിൽ അപ്രിയനാക്കിയത്. പൂർണമായും വിദേശത്ത് നിർമിച്ച വാഹനത്തിന് 49.92 ലക്ഷം രൂപയാണ് വില. 20 യൂണിറ്റുകൾ 2025 മെയ് മാസത്തിൽ വിറ്റഴിക്കപ്പെട്ടപ്പോൾ ജൂണിൽ വിൽപ്പന ഒന്നും തന്നെ നടന്നില്ല.
നിസാൻ അടുത്തിടെ വാഹനത്തിന് ഏകദേശം 21 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടും വിപണിയിൽ വലിയ അനക്കം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ എന്നിവയോടുകൂടിയായിരുന്നു നിസാൻ എക്സ് ട്രെയിൽ അവതരിപ്പിച്ചിരുന്നത്.12V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് ഉള്ളത്.
സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 160 bhp പവറിൽ പരമാവധി 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 13.7 കിലോമീറ്റർ മൈലേജാണ് നിസാൻ X-ട്രെയിലിൽ അവകാശപ്പെടുന്നത്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ,കീലെസ് എൻട്രി ആൻഡ് ഗോ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.