പ്രത്യേക ക്ഷണം ലഭിച്ചു! ട്രംപ് സ്ഥാനാരോഹണം കളറാക്കാൻ ഇന്ത്യയിൽ നിന്ന് മുകേഷ് അംബാനിയും നിതയും എത്തും

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിൽ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയുമായ നിത അംബാനിയും പങ്കെടുക്കും. ട്രംപിനും വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാൻസിനും ഒപ്പം മെഴുകുതിരി അത്താഴം ഉൾപ്പെടെ നിരവധി പരിപാടികളിൽ ഇരുവരും പങ്കെടുക്കും. ജനുവരി 18 ന് അംബാനി വാഷിംഗ്ടൺ ഡിസിയിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

എലോൺ മസ്‌ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ് എന്നിവരടക്കമുള്ള വൻകിട ബിസിനസുകാരെല്ലാം പങ്കെടുക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ ഇരുവർക്കും പ്രത്യേക ക്ഷണം ലഭിച്ചിരുന്നു.

അമേരിക്കയുടെ നാൽപ്പത്തിയേഴാമത് പ്രസിഡൻ്റായാണ് ട്രംപ് അധികാരത്തിലേറുന്നത്. 2016 മുതൽ 20 വരെ പ്രസിഡന്റ് ആയിരുന്ന ട്രംപ് വീണ്ടും പദവിയിലേക്ക്‌ തിരിച്ചെത്തുന്നത് വൻ ആഘോഷം ആക്കാനാണ് നീക്കം.

Also Read

More Stories from this section

family-dental
witywide