വിവാഹത്തിനായി അമേരിക്കയിലേക്ക് എത്തിയ ഇന്ത്യൻ യുവതി എവിടെപ്പോയി? ന്യൂജേഴ്‌സിയിൽ വിമാനമിറങ്ങിയതിന് ശേഷം കാണാതായി

ന്യൂജേഴ്‌സി: ഇന്ത്യയിൽ നിന്ന് വിവാഹത്തിനായി അമേരിക്കയിലെത്തിയ 24 വയസുകാരിയായ യുവതിയെ കാണാതായതായി. സിമ്രാൻ സിമ്രാൻ എന്ന യുവതിയെ ജൂൺ 20-ന് ന്യൂജേഴ്‌സിയിൽ വിമാനമിറങ്ങിയതിന് ശേഷം കാണാതാവുകയായിരുന്നു. ലിൻഡൻവോൾഡ് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ, യുവതി ഫോൺ പരിശോധിക്കുന്നതും ആരുമായോ സംസാരിക്കുന്നതും കാണാം. അവർ പരിഭ്രാന്തയായിരുന്നില്ലെന്നും ആരെയോ കാത്തുനിൽക്കുന്നത് പോലെയാണ് തോന്നിയതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

വിമാനമിറങ്ങി അഞ്ച് ദിവസങ്ങൾക്ക് ശേഷം, ബുധനാഴ്ചയാണ് യുവതിയെ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ, യുവതി അമേരിക്കയിലെത്തിയത് ഒരു ‘അറേഞ്ച്ഡ് മാര്യേജി’ന് വേണ്ടിയാണെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. അതേസമയം, അമേരിക്കയിലേക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള ഒരു മറ മാത്രമാണോ ഈ വിവാഹം എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഈ സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്.

Also Read

More Stories from this section

family-dental
witywide