
ഓക്ലഹോമ: അമ്മമാർക്ക് കൈത്താങ്ങുമായി ഓക്‌ലഹോമയിലെ മെഴ്സി ഹോസ്‌പിറ്റൽ. ഗർഭകാലത്തും പ്രസവശേഷവും അമ്മമാർക്ക് മാനസികാരോഗ്യ പിന്തുണ നൽകുന്നതിനായി മേഴ്സി ഹോസ്പിറ്റൽ പെരിനാറ്റൽ ബിഹേവിയറൽ ഹെൽത്ത് ക്ലിനിക് ആരംഭിച്ചു. ആദ്യമായാണ് ഓക്ലഹോമയിൽ ഇത്തരത്തിൽ ഒരു ക്ലിനിക് ആരംഭിക്കുന്നത്. അമ്മമാർക്ക് തുറന്നു സംസാരിക്കാനുള്ള സുരക്ഷിതമായ ഒരിടം ഒരുക്കുക എന്നതാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
ക്ലിനിക്കിൽ പ്രസവാനന്തര വിഷാദം, ഉത്കണ്ഠ, മാനസികാഘാതം എന്നിവയുൾപ്പെടെ പുതിയ അമ്മമാർ നേരിടുന്ന വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ഇവിടെ ചികിത്സ ലഭ്യമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് മാനസികാരോഗ്യ പ്രശ്‌നങ്ങൾ വലിയ അപകടമുണ്ടാക്കുമെന്ന് ക്ലിനിക്കിലെ മനോരോഗവിദഗ്‌ധയായ കാലി വുഡി വ്യക്തമാക്കി. അമ്മ വരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും, അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും മികച്ച ചികിത്സാ പദ്ധതി തയാറാക്കുമെന്നും വുഡി കൂട്ടിച്ചേർത്തു.