‘പേരില്ലാത്ത’ ഡ്രൈവിംഗ് ലൈസൻസ്; ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരൻ അമേരിക്കയിൽ അറസ്റ്റിൽ

ന്യൂയോർക്ക്/വാഷിംഗ്ടൺ: “NO NAME GIVEN Anmol” എന്ന പേരിൽ ന്യൂയോർക്ക് സംസ്ഥാനം നൽകിയ കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസുമായി യാത്ര ചെയ്യുകയായിരുന്ന ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തു. സെപ്റ്റംബറിൽ I-40-ലെ ഒരു ട്രക്ക് സ്‌കെയിലിൽ നടന്ന സാധാരണ പരിശോധനയ്ക്കിടെയാണ് ICE ഉദ്യോഗസ്ഥർ അൻമോളെ കണ്ടുമുട്ടിയതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. പരിശോധനയിൽ അൻമോൾ ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണെന്ന് മനസ്സിലായതിനെത്തുടർന്ന് അധികൃതർ ഇയാളെ അറസ്റ്റ് ചെയ്യുകയും നാടുകടത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.

പുറത്തുവിട്ട ലൈസൻസിന്റെ ഭാഗിക ചിത്രങ്ങൾ അനുസരിച്ച്, ഇത് ഏപ്രിലിൽ ഇഷ്യൂ ചെയ്യുകയും 2028 മെയ് വരെ കാലാവധിയുള്ളതുമായ ക്ലാസ് എ സിഡിഎൽ ആണ്. ലൈസൻസിന്‍റെ മുകളിൽ വലത് കോണിലുള്ള നക്ഷത്ര ചിഹ്നം ഇത് ‘റിയൽ ഐഡി.’ ആണെന്ന് സൂചിപ്പിക്കുന്നു. അധികൃതരുടെ റിപ്പോർട്ട് അനുസരിച്ച്, അൻമോൾ 2023-ലാണ് അനധികൃതമായി അമേരിക്കയിൽ പ്രവേശിച്ചത്, തുടർന്ന് ബൈഡൻ ഭരണകൂടം ഇയാളെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കുകയായിരുന്നു.

അനധികൃത കുടിയേറ്റക്കാർക്ക് 18 ചക്ര ട്രക്കുകൾ ഓടിക്കാനും അപകടകരമായ വസ്തുക്കൾ അമേരിക്കൻ റോഡുകളിലൂടെ കൊണ്ടുപോകാനും കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നത് പൊതു സുരക്ഷയ്ക്ക് അവിശ്വസനീയമാംവിധം അപകടകരമാണെന്ന് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലൗഗ്ലിൻ പറഞ്ഞു. മക്ലൗഗ്ലിൻ ന്യൂയോർക്ക് സ്റ്റേറ്റിനെ രൂക്ഷമായി വിമർശിച്ചു. “18 ചക്ര ട്രക്കുകൾ ഓടിക്കാൻ അപേക്ഷിക്കുന്നവർ യുഎസ് പൗരന്മാരാണോ എന്ന് പരിശോധിക്കുന്നതിൽ മാത്രമല്ല, കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന വ്യക്തികളുടെ പൂർണ്ണമായ നിയമപരമായ പേര് പോലും ഉറപ്പുവരുത്തുന്നതിൽ ന്യൂയോർക്ക് പരാജയപ്പെട്ടിരിക്കുന്നു.” അടിസ്ഥാന ട്രാഫിക് നിയമങ്ങൾ പോലും അറിയാത്ത അനധികൃത ട്രക്ക് ഡ്രൈവർമാരെ ഹൈവേകളിൽ നിന്ന് മാറ്റാൻ തങ്ങൾ പ്രവർത്തിക്കുകയാണെന്നും ഡിഎച്ച്എസ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide