മുൻ പ്രസിഡൻ്റ് ബാരക് ഒബാമയെ എഫ്ബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്ന എഐ വീഡിയോ പങ്ക് വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലാണ് ട്രംപ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ പ്രസിഡന്റ് ബാരക് ഒബാമയെ എഫ്ബിഐ ഉദ്യോഗസ്ഥർ ഒവൽ ഓഫീസിൽ അറസ്റ്റ് ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ.
വീഡിയോയുടെ തുടക്കത്തിൽ ഒബാമ “പ്രസിഡന്റ് പോലും നിയമത്തിന് മുകളിലല്ല” എന്ന് പറയുന്നുണ്ട്. അതിനുശേഷം മറ്റ് രാഷ്ട്രീയ നേതാക്കൾ “ആരും നിയമത്തിന് മുകളിലല്ല” എന്ന് പറയുന്നു. പിന്നെ കാണുന്നത്, രണ്ട് എഫ്ബിഐ ഉദ്യോഗസ്ഥർ ഒബാമയെ ഒവൽ ഓഫീസിൽ ഹാൻഡ്‌കഫ് ചെയ്യുന്നതാണ്. അപ്പോൾ ട്രംപ് അവിടെ ഇരുന്ന് ചിരിക്കുന്നുമുണ്ട്.
ഫേക്ക് വീഡിയോയുടെ അവസാനം ഒബാമ ജയിലിൽ കുറ്റവാളികളുടെ ഓറഞ്ച് യൂണിഫോം ധരിച്ചുനിൽക്കുന്നതാണ്.
അതേസമയം, വീഡിയോ വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്രംപ്പ വീഡിയോടെ കൃത്രിമത്വം വ്യക്തം ആക്കാത്തതിനെതിരെ വിമർശകർ രൂക്ഷമായി വിമർശിച്ചു. കുറച്ച് നാൾക്ക് മുമ്പ് ഒബാമ തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയെന്ന് ട്രംപ് ആരോപിച്ചിരുന്നു. അതോടൊപ്പം ഒബാമയുടെ സമയത്ത് ഉദ്യോഗസ്ഥർ ട്രംപ്-റഷ്യ ബന്ധം കൃത്രിമമായി സൃഷ്ടിച്ചുവെന്നതിൻ്റെ തെളിവുകൾ പുറത്ത് വന്നതായും യു.എസ് ഇന്റലിജൻസ് ഓഫീസ് റിപ്പോർട്ടുകളിലുണ്ട്.










