അമേരിക്കൻ വിമാന അപകടം: ആരും രക്ഷപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കി അധികൃതർ: 67 മരണം, 28 മൃതദേഹങ്ങൾ കണ്ടെടുത്തു

അമേരിക്കയെ നടുക്കി വാഷിങ്ടണിൽ നടന്ന ആകാശ ദുരന്തത്തിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ല എന്ന് അധികൃതർ. അപകടത്തിൽ 67 പേർ മരിച്ചിട്ടുണ്ട്. 28 മൃതദേഹങ്ങൾ കണ്ടെടുത്തു. കൻസാസിലെ വിചിതയിൽ നിന്ന് 64 യാത്രക്കാരുമായി വാഷിങ്ടണിലേക്ക് വരികയായിരുന്ന അമേരിക്കൻ എയർലൈസിൻ്റെ വിമാനം സൈനിക ഹെലികോപ്ടറുമായി ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചായിരുന്നു അപകടം. തുടർന്ന് പോട്ടോമാക് നദിയിലേക്ക് പതിച്ചു. അപകടത്തിൽ പെട്ട ആർമിയുടെ ബ്ലാക് ഹോക്ക് ഹെലികോപ്റ്ററിൽ 3 സൈനികരുണ്ടായിരുന്നു. വാഷിങ്ടണിലെ റൊണാൾഡ് റീഗൻ എയർപോർട്ടിലേക്ക് ലാൻഡ് ചെയ്യാനായി വരികയായിരുന്നു യാത്രാ വിമാനം.

യുഎസ് സമയം രാത്രി 9 മണിയോടെയായിരുന്നു അപകടം. കൊടും തണുത്ത കാലാവസ്ഥയിലും 300ൽ ഏറെ പേർ നദിയിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ഇതുവരെ 28 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 27 മൃതദേഹങ്ങൾ വിമാന അവശിഷ്ടത്തിൽ നിന്നും ഒരു മൃതദേഹം ഹെലികോപ്ടറിൽ നിന്നും കണ്ടെടുത്തു

ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷയുള്ള ആകാശമേഖലയിലാണ് അപകടം. വൈറ്റ് ഹൗസില്‍ നിന്ന് വെറും 3 മൈൽ അകലെയാണ് അപകടം നടന്നത്. അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എത്രപേർ മരിച്ചു എന്ന് ഔദ്യോഗികമായി കണക്ക് പുറത്തുവന്നിട്ടില്ല. ആരെയും രക്ഷപ്പെടുത്തിയതായും വിവരമില്ല. വളരെ അപൂർവമായി മാത്രമേ ഇത്തരം ആകാശ കൂട്ടിയിടികൾ സംഭവിക്കാറുള്ളു. എവിടെയാണ് പിഴവു സംഭവിച്ചത് എന്ന് അന്വേഷണം നടക്കുകയാണ്.

No survivors are expected after the plane crash midair over Washington

More Stories from this section

family-dental
witywide