
ന്യൂയോര്‍ക്ക്: മാര്‍ത്തോമാ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ വിശേഷ പ്രാര്‍ത്ഥനായോഗവും റൈറ്റ് റവ. സഖറിയാസ് മാര്‍ അപ്രേം എപ്പിസ്‌കോപ്പാ, റൈറ്റ് റവ. മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ എന്നിവരെ ആദരിക്കലും ഒക്ടോബര്‍ 13 തിങ്കളാഴ്ച അമേരിക്കന്‍ ഈസ്റ്റേണ്‍ ടൈം രാത്രി 8 മണിക്ക് നടത്തപ്പെടുന്നു. (EST) Zoom പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്ന ഈ യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത് സൗത് വെസ്റ് റീജിയണാണ്.
റൈറ്റ് റവ. മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ (ആദൂര്‍ ഭദ്രാസനാധ്യക്ഷന്‍, കേരളം) യോഗത്തില്‍ പ്രധാന സന്ദേശം നല്‍കുന്നു.
Zoom Meeting Details:
Meeting ID: 890 2005 9914
Passcode: prayer
യോഗത്തില്‍ എല്ലാ സീനിയര്‍ സിറ്റിസണ്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് റൈറ്റ് റവ. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ (പ്രസിഡന്റ്, NAD SCF),റവ. ജോയല്‍ എസ്. തോമസ് (ഡയോസിസന്‍ സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ്, SCF), ഈശോ മല്യക്കല്‍ (സെക്രട്ടറി, SCF)
സി. വി. സൈമണ്‍കുട്ടി (ട്രഷറര്‍, SCF) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു