
വാഷിംഗ്ടണ്‍ : യുഎസുമായി ചര്‍ച്ചകള്‍ക്കു തയ്യാറാണെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പക്ഷേ യുഎസ് ആണവ നിരായുധീകരണത്തിനു നിര്‍ബന്ധിക്കുന്നില്ലായെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ അതിനു തയ്യാറാകൂ എന്നാണ് കിം ജോങ് ഉന്‍ പറയുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള നല്ല ഓര്‍മകള്‍ തനിക്കുണ്ടെന്ന് ഞായറാഴ്ച നടന്ന സുപ്രിം പീപ്പിള്‍സ് അസംബ്ലി യോഗത്തിലും കിം പറഞ്ഞു.
കിം ജോങ് ഉന്നുമായി വൈകാതെ കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹമുണ്ടെന്നു ഡോണള്‍ഡ് ട്രംപും പറഞ്ഞിരുന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു ട്രംപ്, ഈ ആഗ്രഹം പ്രകടിപ്പിച്ചത്.














