
ഓൾഡ് ഓർച്ചാർഡ് ബീച്ച്, മെയ്ൻ (എംപി ): യുഎസ് പൗരനല്ലായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെയ്‌ൻ ഓൾഡ് ഓർക്കാർഡ് ബീച്ച് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഓഫീസർ ജോൺ ലൂക്ക് ഇവാൻസ് രാജ്യം വിടുന്നു. ജനനസമയത്ത് ഇവാൻസ് യുഎസ് പൗരനല്ലായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇവാൻസ് രാജ്യം വിടാൻ തയ്യാറാണെന്ന് അറിയിച്ചത്. കേസിന്റെ നിയമവശങ്ങളിലേക്ക് കടക്കുന്നില്ലെന്നും രാജ്യം വിടാൻ തയ്യാറാണെന്നും ഇവാൻസ് അറിയിച്ചു.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സസ്മെന്റ് (ICE) കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്തിരുന്നു. യുഎസ് പൗരത്വമുള്ള പിതാവിനും വിദേശ പൗരത്വമുള്ള മാതാവിനുമാണ് താൻ ജനിച്ചതെന്ന് ഇവാൻസ് പറഞ്ഞിരുന്നു. അതേസമയം, രാജ്യത്തിന്റെ പുറത്ത് വച്ച് ജനിച്ച ഇവാൻസിൻ്റെ ജനനസമയത്ത് മാതാപിതാക്കൾക്ക് വിവാഹബന്ധം ഉണ്ടായിരുന്നില്ല എന്ന കാരണത്താൽ യുഎസ് പൗരത്വം റദ്ദാക്കിയേക്കാം എന്ന് ഐസിഇ അറിയിച്ചിരുന്നു.