മുന്നറിയിപ്പ് അവഗണിച്ച ആപ്പിളിന് ട്രംപിന്‍റെ പുതിയ ഭീഷണി, ‘ഐ ഫോൺ ഇന്ത്യയിൽ നിർമ്മിച്ചാൽ 25 ശതമാനം താരീഫ് ചുമത്തും’

വാഷിംഗ്ടൺ: ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന് താരീഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയിൽ ഐ ഫോൺ നിർമ്മിക്കരുതെന്ന തന്‍റെ മുന്നറിയിപ്പ് അഗവണിച്ചതോടെയാണ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്. ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിര്‍മിച്ച ഐ ഫോണുകള്‍ അമേരിക്കയില്‍ വിറ്റാല്‍ 25 ശതമാനം താരീഫ് ചുമത്തുമെന്നാണ് ട്രംപിന്‍റെ പുതിയ ഭീഷണി. അമേരിക്കയിൽ വില്‍ക്കുന്ന ഫോണുകള്‍ തദ്ദേശീയമായി നിര്‍മിച്ചതായിരിക്കണമെന്നും ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ട്രംപ് നിഷ്‌കര്‍ഷിച്ചു.

More Stories from this section

family-dental
witywide