ട്രംപിൽ ഒതുങ്ങില്ല! നിര നിരയായി ഉള്ളത് യുഎസിലെ വമ്പന്മാർ; ‘കൊടും കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈന് ബിൽ ക്ലിന്‍റനും ആശംസ അയച്ചു’

ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈന്‍റെ പഴയ ലെതർ ബൗണ്ട് പിറന്നാൾ പുസ്തകം വീണ്ടും വിവാദങ്ങളിൽ നിറയുന്നു. മുൻ യുഎസ് പ്രസിഡന്‍റ് ബിൽ ക്ലിന്‍റന്‍റെ പേരും ഡസൻ കണക്കിന് പ്രമുഖർ അയച്ച സന്ദേശങ്ങളും ഈ പുസ്തകത്തിലുണ്ടെന്ന് ദി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. അമ്പതാം പിറന്നാളിനായി തയ്യാറാക്കിയ ഈ ആൽബം, ഉള്ളടക്കപ്പട്ടിക സഹിതം സുഹൃത്തുക്കൾ, ബിസിനസ്, കുടുംബം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി സൂക്ഷ്മമായി തരംതിരിച്ചിരുന്നു.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, വാൾ സ്ട്രീറ്റ് ശതകോടീശ്വരൻ ലിയോൺ ബ്ലാക്ക്, ഡിസൈനർ വെരാ വാങ്, മാധ്യമ വ്യവസായി മോർട്ട് സുക്കർമാൻ, വിക്ടോറിയാസ് സീക്രട്ട് മുൻ മേധാവി ലെസ്ലി വെക്സ്നർ എന്നിവരുടെ പേരുകളും ഇതിൽ ഉൾപ്പെടുന്നു. എപ്‌സ്റ്റൈന്‍റെ മുൻ കാമുകിയും കുറ്റസമ്മതം നടത്തിയ സഹപ്രതിയുമായ ഗിസ്‌ലൈൻ മാക്സ്‌വെൽ, ശക്തരായ സുഹൃത്തുക്കളെ ഉൾപ്പെടുത്തി ഒരു ആഡംബര സമ്മാനമായി ഈ ആൽബം തയ്യാറാക്കിയതാണെന്ന് ജേർണൽ പറയുന്നു.

ക്ലിന്‍റന്‍റെ കൈയക്ഷരത്തിലുള്ള ഒരു ഖണ്ഡിക മാത്രമുള്ള സന്ദേശത്തിൽ ഇങ്ങനെ പറയുന്നു: “വർഷങ്ങളോളം നീണ്ടുനിന്ന പഠനത്തിന്റെയും അറിവിന്റെയും സാഹസികതകളുടെയും [വായിക്കാൻ കഴിയാത്ത വാക്ക്] ഇടയിലും, നിങ്ങളുടെ കുട്ടികളെപ്പോലെയുള്ള കൗതുകവും, മാറ്റമുണ്ടാക്കാനുള്ള താൽപര്യവും, സുഹൃത്തുക്കളുടെ ആശ്വാസവും ഒക്കെ ഉണ്ടായിരിക്കുന്നത് എത്ര ആശ്വാസകരമാണ്.”

More Stories from this section

family-dental
witywide