
ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് കെ അണ്ണാമലൈ. അടുത്ത പ്രസിഡന്റിന് വേണ്ടിയുള്ള മത്സരത്തിൽ താനില്ലെന്നും ഒറ്റക്കെട്ടായി പുതിയ നേതാവിനെ തീരുമാനിക്കുമെന്നും അണ്ണാമലൈ കോയമ്പത്തൂർ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. അണ്ണാ ഡി എം കെയുമായുള്ള സഖ്യനീക്കങ്ങൾ സുഗമം ആക്കുന്നതിനായി ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം ആണ് പടിയിറക്കം. പുതിയ പ്രസിഡന്‍റിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. അണ്ണാമലൈ മാറിയതോടെ ബിജെപി – അണ്ണാഡിഎംകെ സഖ്യ പ്രഖ്യാപനം വേഗത്തിലായേക്കും.