എഐഎഡിഎംകെയും ബിജെപിയും വീണ്ടും ഒന്നിക്കാന്‍ നീക്കം, അണ്ണാമലൈ ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കും, കാത്തിരിക്കുന്നത് പുതിയ സ്ഥാനങ്ങള്‍

ചെന്നൈ : എഐഎഡിഎംകെയും ബിജെപിയും വീണ്ടും ഒന്നിക്കാനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമായി പുരോഗമിക്കുന്നു. അതിനിടെ കെ. അണ്ണാമലൈ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്ന അണ്ണാമലൈയ്ക്ക് ഡല്‍ഹിയില്‍ പുതിയ സ്ഥാനങ്ങള്‍ നല്‍കുമെന്നും വിവരമുണ്ട്. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അണ്ണാമലൈ അനുസരിച്ചേക്കുമെന്നാണ് വിവരം.

2023ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടത്. അണ്ണാമലൈക്ക് പകരം ബിജെപി എംഎല്‍എ നൈനാര്‍ നാഗേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.