
വാഷിംഗ്ടണ്‍ : ഒട്ടേറെ കേസുകളില്‍ പൊലീസ് തിരയുന്ന കുപ്രസിദ്ധ ഗുണ്ട ജഗ്ദീപ് സിങ് (ജഗ്ഗ) യുഎസില്‍ അറസ്റ്റിലായി. അധോലോകസംഘമായ ലോറന്‍സ് ബിഷ്‌ണോയ് ഗാങ്ങുമായി അടുത്ത ബന്ധമുള്ളയാളാണ്. രാജസ്ഥാനിലും പഞ്ചാബിലുമായാണ് ഇയാള്‍ക്കെതിരെ കേസുകളുള്ളത്. പഞ്ചാബ് സ്വദേശിയായ ജഗ്ഗ യുഎസ് കാനഡ അതിര്‍ത്തിയിലാണു പിടിയിലായത്. ഇന്ത്യയിലേക്കു നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
രോഹിത് ഗോദാര സംഘവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജഗ്ഗ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒളിവിലായിരുന്നു. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട് വിദേശത്ത് നിന്ന് പ്രവര്‍ത്തനം തുടരുന്ന ബിഷ്ണോയി ശൃംഖലയിലെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ഇന്ത്യ വിപുലമായ നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ജഗ്ഗയുടെ അറസ്റ്റ്.
















