മക്കളെ ഉള്‍പ്പെടെ 13 പേരെ കൊലപ്പെടുത്തി ; കുപ്രസിദ്ധനായ കൂട്ടക്കൊലക്കേസ് പ്രതി യു.എസ് ജയിലില്‍ മരിച്ചു

പെന്‍സില്‍വേനിയ : സ്വന്തം മക്കള്‍ ഉള്‍പ്പെടെ 13 പേരെ കൊലപ്പെടുത്തിയ കേസില്‍ 1982 മുതല്‍ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന യുഎസിലെ ഏറ്റവും കുപ്രസിദ്ധനായ കൂട്ടക്കൊലക്കേസ് പ്രതി ജോര്‍ജ് ബാങ്ക്‌സ് (83) അന്തരിച്ചു. പെന്‍സില്‍വേനിയയിലെ ജയിലില്‍ ശിക്ഷയില്‍ തുടരവേയാണ് അന്ത്യം.

മുന്‍ സൈനികന്‍ കൂടിയായ ജോര്‍ജ് ബാങ്ക്‌സ് പാര്‍ട്ടിയില്‍ പങ്കെടുത്ത് മദ്യപിച്ച് രാത്രി വൈകി വീട്ടിലെത്തുകയും ഒരു വയസ്സ് മുതല്‍ 6 വയസ്സ് വരെ പ്രായമുള്ള 4 മക്കള്‍ ഉള്‍പ്പെടെ 5 കുട്ടികളെയും 4 സ്ത്രീകളെയും വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നു. സമീപത്തെ വീട്ടിലെ 4 കൗമാരക്കാര്‍ക്കുനേരെ നിറയൊഴിച്ചു. ഇതില്‍ ഒരാള്‍ മരിച്ചു. പിന്നീട് പാര്‍ക്കിലേക്കു പോയ ഇയാള്‍ അവിടെ വച്ച് ഭാര്യ, മറ്റൊരു മകന്‍ എന്നിവര്‍ ഉള്‍പ്പെടെ 4 പേരെ വെടിവച്ചുകൊന്നു. 1982 സെപ്റ്റംബര്‍ 25നായിരുന്നു ഈ ദാരുണ സംഭവങ്ങള്‍. സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയ പ്രതി പിന്നീടു കീഴടങ്ങി. പ്രതിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും മനോരോഗമാണെന്നു ചൂണ്ടിക്കാട്ടി മേല്‍ക്കോടതി ജീവപര്യന്തം ജയില്‍ശിക്ഷയാക്കി. ഈ ശിക്ഷ അനുഭവിച്ചുവരികെയാണ് മരണം.

Notorious mass murderer who killed 13 people, including his children, dies in US prison

More Stories from this section

family-dental
witywide