കടുത്ത ആരോപണവുമായി ഇറോൾ മസ്ക്; ‘ഒബാമ ക്വിയർ വ്യക്തി, ഭാര്യ മിഷേൽ സ്ത്രീ വേഷം ധരിക്കുന്ന പുരുഷൻ’

വാഷിംഗ്ടണ്‍: യുഎസ് മുൻ പ്രസിഡന്‍റ് ബറാക് ഒബാമ ക്വിയർ വ്യക്തിയാണെന്ന് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ പിതാവ് ഇറോൾ മസ്‌ക്. ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ സ്ത്രീ വേഷം ധരിക്കുന്ന പുരുഷനാണെന്നും ഇറോൾ മസ്‌ക് പറഞ്ഞു. ഒരു പോഡ്കാസ്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഇക്കാര്യം അറിയാമെങ്കിലും പൊതുവിൽ ഇതൊരാൾക്കും അറിയില്ലെന്നും ഇറോൾ മസ്ക് പറഞ്ഞു.മിഷേൽ ഒബാമ ഒരു പുരുഷനാണെന്നാണോ പറയുന്നതെന്ന് ഇതോടെ അവതാരകൻ തിരിച്ചു ചോദിച്ചു. തീർച്ചയായും, നിങ്ങൾക്കത് അറിയില്ലേയെന്നായിരുന്നു ഇറോൾ മറുപടി പറഞ്ഞത്. 2014ൽ മിഷേലിന്റെ ലിംഗഭേദത്തെ കുറിച്ച് ഹാസ്യതാരം ജോൺ റിവേഴ്‌സ് നടത്തിയ പരാമർശത്തിന് പിന്നാലെ അദ്ദേഹം മരിച്ച സംഭവവും ഇറോൾ ചൂണ്ടിക്കാട്ടി.

‘‘അവർ ജോൺ റിവേഴ്‌സിനെ കൊലപ്പെടുത്തി. അതു പൊതുവായ അറിവാണ്. നിങ്ങൾക്ക് അത് എവിടെയും നോക്കാം’’ – ഇറോൾ മസ്ക് പറഞ്ഞു.2014 സെപ്റ്റംബർ നാലിനാണ് ജോൺ റിവേഴ്സ് മരിക്കുന്നത്. മിഷേലിന്‍റെ ലിംഗഭേദത്തെക്കുറിച്ച് പരാമർശം നടത്തി രണ്ട് ആഴ്ചകൾക്കു ശേഷമായിരുന്നു ഈ സംഭവം.

ഈ സംഭവം കൊലപാതകം ആണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇലോൺ ഒരു നല്ല പിതാവല്ലെന്നും ഇറോൾ അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്റെ കുട്ടികളുടെ ജീവിതത്തിൽ നിന്ന് വലിയ തോതിൽ ഇലോൺ വിട്ടുനിൽക്കുകയാണെന്നാണ് ഇറോളിന്‍റെ വാക്കുകൾ.