’32 വര്‍ഷമായി ഒന്നിച്ച്, ഇപ്പോഴും അവളെ കാണുമ്പോൾ ശ്വാസം നിലച്ച് പോകും’; പ്രണയദിനത്തിൽ തന്‍റെ പ്രിയതമയെ ചേര്‍ത്തുപിടിച്ച് ഒബാമ, വേര്‍പിരിയുന്നുവെന്ന് പ്രചരിപ്പിച്ചവര്‍ക്ക് മറുപടി

ന്യൂയോര്‍ക്ക്: വേർപിരിയുന്നുവെന്ന വാർത്തകൾക്കും പ്രചാരണങ്ങൾക്ക് അവസാനം കുറിച്ച് പരസ്പരം വാലന്‍റൈൻസ് ദിനാശംസകൾ നേർന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക്ക് ഒബാമയും മിഷേലും. ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകൾ പ്രചരിക്കുന്നതിനിടെയാണ് മിഷേലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഒബാമ പ്രണയ സന്ദേശം എക്സിൽ കുറിച്ചത്. ‘മുപ്പത്തിരണ്ട് വർഷം ഒരുമിച്ച് കഴിഞ്ഞിട്ടും നിങ്ങൾ ഇപ്പോഴും നിങ്ങളന്‍റെ ശ്വാസം നിലയ്ക്കാൻ കാരണമാകുന്നു, ഹാപ്പി വാലന്‍റൈൻസ് ഡേ’-മിഷേലിനെ ടാഗ് ചെയ്ത് ഒബാമ എക്സിൽ കുറിച്ചു.

‘എനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരാളുണ്ടെങ്കിൽ, അത് നിങ്ങളാണ്, നിങ്ങളാണെന്‍റെ താങ്ങും തണലും, എപ്പോഴും കൂടെ ഉണ്ടായിട്ടുണ്ട്, എപ്പോഴും ഉണ്ടാവുകയും ചെയ്യും, ഹാപ്പി വാലന്‍റൈൻസ് ഡേ’ പ്രിയപ്പെട്ടവനേ എന്നായിരുന്നു മിഷേലിന്‍റെ കുറിപ്പ്. അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്നും മിഷേലുമായി ഒബാമ വേർപിരിയലിന്‌റെ വക്കിലാണെന്നുമുള്ള വാർത്തകൾ തള്ളിയാണ് ഇരുവരുടേയും പ്രണയദിനാശംസകൾ.

More Stories from this section

family-dental
witywide