ഞെട്ടിക്കുന്ന പരിശോധന ഫലം; നായ്ക്കളുടെ ശരീരത്തിൽ ഉയർന്ന അളവിൽ കൊക്കെയ്‌ന്റെ സാന്നിധ്യം, കടിച്ചുകീറിയത് 73കാരിയെ

ഒഹിയോ: അമേരിക്കയിൽ പിറ്റ്ബുൾ നായ്ക്കളുടെ ആക്രമണത്തിൽ 73കാരി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്ത്രീയെ ആക്രമിച്ച നായ്ക്കളുടെ ശരീരത്തിൽ ഉയർന്ന അളവിൽ കൊക്കെയ്‌ന്റെ സാന്നിധ്യമുണ്ടെന്നുള്ള ​ഗുരുതര കണ്ടെത്തലാണ് പുറത്ത് വന്നിട്ടുള്ളത്. 2024 ഒക്ടോബറിലായിരുന്നു ഒഹിയോയിൽ 73കാരിയായ ജോവാൻ എച്ചൽബാർഗ് പിറ്റ്ബുള്ളുകളുടെ ആക്രമണത്തിൽ മരണപ്പെട്ടത്. അയൽവാസികളുടെ നായ്ക്കളായിരുന്നു ജോവാനെ ആക്രമിച്ചത്.

ഭർത്താവിനൊപ്പം പൂന്തോട്ടത്തിൽ സമയം ചെലവഴിക്കുന്നതിനിടെ പിറ്റ്ബുൾ നായ്ക്കൾ ജോവാനെ ആക്രമിക്കുകയായിരുന്നു. ഡിമെൻഷ്യ ബാധിച്ച് വീൽചെയറിലായിരുന്നതിനാൽ ഭർത്താവിന് ജോവാനെ നായ്ക്കൾ ആക്രമിക്കുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുനായ്ക്കളേയും വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടത്തിയ ടോക്‌സിക്കോളജി പരിശോധനയിലാണ് നായ്ക്കളുടെ ശരീരത്തിൽ കൊക്കെയ്‌ന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആദത്തിനും സൂസനുമെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. 25,000 അമേരിക്കൻ ഡോളർ നഷ്ടപരിഹാരവും കേസ് നടത്താനായി ചെലവഴിക്കുന്ന തുകയും ആവശ്യപ്പെട്ടാണ് ഇരുവർക്കുമെതിരെ കേസ് ഫയൽ ചെയ്തത്.

More Stories from this section

family-dental
witywide