911 ല്‍ വിളിച്ച് കുഞ്ഞ് ബെന്നറ്റ് ചോദിച്ചത് ഡോണറ്റ് ! ഞെട്ടിച്ച് ഒക്ലഹോമ പൊലീസ്, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഒക്ലഹോമ: കുറുമ്പും കുസൃതിയുംകൊണ്ട് കുട്ടികള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത് പതിവാണ്. യുഎസ് സംസ്ഥാനമായ ഒക്ലഹോമയിലെ കുഞ്ഞ് ബെന്നറ്റും സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പറായ 911 ഡയല്‍ ചെയ്ത് അവന്‍ ആവശ്യപ്പെട്ടതാകട്ടെ ഡോണറ്റ്. എന്നാല്‍ കുട്ടിയല്ലേ, പോട്ടെ എന്നുവെക്കാതെ ആ ആവശ്യവും നടത്തിക്കൊടുത്ത ഒക്ലഹോമ പൊലീസ് കയ്യടി നേടുകയാണ്.

അടിയന്തര സേവന നമ്പറില്‍ വിളിച്ച കുട്ടി തനിക്ക് അത്യാവശ്യമായി ഡോണറ്റ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. കുട്ടിയുടെ ആവശ്യം കേട്ട പൊലീസ്, അങ്ങനെ ചെയ്താല്‍ തന്റെ ഡോണട്ടുകള്‍ പങ്കിടുമോ എന്ന് ചോദിച്ചു, അതിന് നിഷ്‌കളങ്കനായ കുട്ടിയുടെ മറുപടി നല്‍കി, ‘ഇല്ല, ഞാന്‍ തരില്ല’ എന്നായിരുന്നു. ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഈ സംഭാഷണം വളരെ രസകരമായിരുന്നു.

അടുത്ത ദിവസം, പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ ബെന്നറ്റിന്റെ വീട്ടിലെത്തി അവനെ ഞെട്ടിച്ചു. ഒരു ബോക്‌സില്‍ ഡങ്കിന്‍ ഡോണട്ടുകളുമായാണ് അവര്‍ എത്തിയത്. ഇതോടെ കുട്ടി സന്തോഷത്തിന്റെ നെറുകയിലേക്കെത്തിയെന്ന് പറയേണ്ടതില്ലല്ലോ !

രസകരമായ ഈ സംഭവം ഓണ്‍ലൈനില്‍ നിരവധിപ്പേരുടെ പ്രതികരണങ്ങള്‍ക്ക് കാരണമായി. ഉപയോക്താക്കള്‍ കുഞ്ഞിന്റെ മധുരമുള്ള അഭ്യര്‍ത്ഥനയെയും ഉദ്യോഗസ്ഥരുടെ ദയാപൂര്‍ണ്ണമായ പ്രതികരണത്തെയും കുറിച്ച് ചര്‍ച്ചചെയ്തു. ചിലര്‍ പൊലീസിനെ പ്രശംസിച്ചു, ‘ഈ ഉദ്യോഗസ്ഥര്‍ എത്ര മികച്ച കാര്യമാണ് ചെയ്തത്! ഇത് കാണാന്‍ അതിശയകരമാണ്, പ്രത്യേകിച്ച് ഇക്കാലത്ത് നമ്മള്‍ കേള്‍ക്കുന്ന എല്ലാ മോശം വാര്‍ത്തകള്‍ക്കിടയില്‍.’

‘മനോഹരമായ കഥ… 55 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു കുട്ടിയായിരുന്നപ്പോള്‍ 911 ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു…’മറ്റൊരാള്‍ അഭിപ്രായപ്പെട്ടതിങ്ങനെ.
എന്നാല്‍ ചിലര്‍ കുട്ടിയുടെ കോളിനെ വിമര്‍ശിച്ചു. കുട്ടിക്കളിക്കിടെ ശരിക്കും അടിയന്തരാവസ്ഥയിലുള്ള ആരെങ്കിലും വിളിക്കുന്നുണ്ടാകാം’ എന്നും സമയം പാഴാക്കരുതെന്നും ഉപദേശിച്ചു.

More Stories from this section

family-dental
witywide