മോദിയുടെ 75-ാം ജന്മദിനമായ നാളെ അദ്ദേഹത്തിന്റെ ചിത്രം പതിച്ച പ്രത്യേക 75 ഡ്രോണുകള്‍ ഡല്‍ഹിയില്‍ വിന്യസിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ ത്യാഗ്രാജ് സ്റ്റേഡിയത്തില്‍ അദ്ദേഹത്തിന്റെ ചിത്രം പതിച്ച 75 പ്രത്യേക ഡ്രോണുകള്‍ വിന്യസിക്കും. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ഡ്രോണുകളാണിവ. സെപ്റ്റംബര്‍ 17 നാണ് പ്രധാനമന്ത്രിയുടെ ജന്മദിനം.

ഈ ഡ്രോണുകള്‍ ഡല്‍ഹി പൊലീസിന് കൈമാറുമെന്നും, ഓരോ ജില്ലയ്ക്കും അഞ്ച് ഡ്രോണുകള്‍ അനുവദിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആഘോഷ വേളയില്‍ ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. 75 ഡ്രോണുകളില്‍ 15 എണ്ണം സാങ്കേതിക പരിശീലന വിദ്യാഭ്യാസ വകുപ്പ് വികസിപ്പിച്ചെടുത്ത ഉയര്‍ന്ന നിലവാരമുള്ള മോഡലുകളാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തോട് അനുബന്ധിച്ച് 75 പദ്ധതികളും, പരിപാടികളുമാണ് ഡല്‍ഹി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജന്മദിനത്തോടനുബന്ധിച്ച് ‘സേവ പഖ്വാഡ’ കാമ്പെയ്നിന് കീഴില്‍ നിരവധി പദ്ധതികള്‍ ആരംഭിക്കുമെന്ന് ശനിയാഴ്ച ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞിരുന്നു. അവയവം മാറ്റിവയ്ക്കല്‍, ബോധവല്‍ക്കരണ പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനം, അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കല്‍, 100 പുതിയ ബസുകള്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍.

More Stories from this section

family-dental
witywide