
ഹഡ്‌സൺ നദിയിൽ നങ്കൂരമിട്ടിരുന്ന ഒരു ബോട്ടിൽ ശനിയാഴ്ച രാവിലെ ഉണ്ടായ സ്‌ഫോടനത്തിൽ 59 വയസ്സുള്ള ഒരാൾ മരിച്ചതായി അധികൃതരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. ന്യൂയോർക്ക് നഗരത്തിലെ ഹഡ്‌സൺ നദിയിൽ നങ്കൂരമിട്ടിരുന്ന ഒരു സീവേജ് ബോട്ടിലാണ് സ്‌ഫോടനമുണ്ടായത് . രണ്ടു പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.
വെസ്റ്റ് ഹാർലെമിലെ നോർത്ത് റിവർ വേസ്റ്റ് വാട്ടർ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയിൽ നങ്കൂരമിട്ടിരുന്ന ബോട്ടിൽ ജോലിചെയ്തിരുന്നത് പരിസ്ഥിതി സംരക്ഷണ വകുപ്പിലെ മൂന്ന് ജീവനക്കരായിരുന്നു.
ന്യൂയോർക്ക് നഗരത്തിൽ നിന്ന് മലിനജലം മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക് കൊണ്ടുപോകുന്ന ബോട്ടിലാണ് അപകടമുണ്ടായത്. എങ്ങനെയാണ് സ്ഫോടനം നടന്നതെന്ന് അന്വേഷണം നടക്കുകയാണ്. മരിച്ച വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
One dead in explosion on sewage boat anchored in Hudson River