ട്രംപ് ഇത് എന്നാ ഭാവിച്ചാ !വൈറ്റ്ഹൗസ് ഉപദേശകസമിതിയിലേക്ക് പുതുതായി നിയമിച്ച രണ്ടുപേരില്‍ ഒരാള്‍ക്ക് ലഷ്‌കര്‍-ഇ-തൊയ്ബ ബന്ധം

വാഷിംഗ്ടണ്‍: പാകിസ്ഥാനിലെ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ(എല്‍ഇടി)യില്‍ പരിശീലനം നേടിയ വ്യക്തി ഉള്‍പ്പെടെ രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശകസമിതിയിലേക്ക് നിയമിച്ച് ഡോണാള്‍ഡ് ട്രംപ് ഭരണകൂടം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ച ഇസ്മായില്‍ റോയര്‍, ഹംസ യൂസുഫ് എന്നിവരെയാണ് റിലീജിയസ് ഫ്രീഡം കമ്മിഷന്റെ ഉപദേശക സമിതിയില്‍ അംഗങ്ങളാക്കിയത്.

തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിട്ടും ഇസ്മായില്‍ റോയറെയും സയ്തുന കോളേജിന്റെ സഹസ്ഥാപകയായ ഷെയ്ഖ് ഹംസ യൂസുഫിനെയും ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രംപിന്റെ അടുത്ത പിന്തുണക്കാരിയായ ലോറ ലൂമര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇസ്മായിലിന്റെ നിയമനത്തെ ‘ഭ്രാന്ത്’ എന്നാണ് ട്രംപിന്റെ അടുത്ത അനുയായി ആയ ലാറ ലൂമര്‍ വിശേഷിപ്പിച്ചത്.

നാലുവര്‍ഷം മുമ്പ് 2000-ല്‍ പാകിസ്താനില്‍ നടന്ന ലഷ്‌കറെ തൊയ്ബയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ളയാളാണ് ഇസ്മായില്‍. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റത്തിന് 13 കൊല്ലത്തോളം ഇയാള്‍ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. യുഎസിനെതിരേ യുദ്ധ ആസൂത്രണം, അല്‍ ഖ്വയ്ദയ്ക്കും ലഷ്‌കര്‍-ഇ-തൊയ്ബയ്ക്കും സഹായം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

ഹംസ യൂസുഫിനും ജിഹാദികളുമായും നിരോധിത ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇസ്ലാം ആന്‍ഡ് റിലീജിയസ് ഫ്രീഡം ആക്ഷന്‍ ടീം ഡയറക്ടറാണ് ഇയാള്‍. 2000-ല്‍ ആണ് ഇയാള്‍ ഇസ്ലാം മതം സ്വീകരിച്ചത്. മുന്‍പ് റെന്‍ഡെല്‍ റോയര്‍ എന്നായിരുന്നു പേര്.

More Stories from this section

family-dental
witywide