ഒരാഴ്ചത്തെ ജോലി രണ്ടോ മൂന്നോ ദിവസങ്ങളായി ചുരുങ്ങുന്ന അവസ്ഥയുണ്ടായാലോ? വമ്പൻ മാറ്റം വരും, പറയുന്നത് ചില്ലറക്കാരനല്ല

വാഷിംഗ്ടൺ: ഒരാഴ്ചത്തെ ജോലി രണ്ടോ മൂന്നോ ദിവസങ്ങളായി ചുരുങ്ങുന്ന അവസ്ഥയുണ്ടായാലോ? വെറുമൊരു സങ്കല്‍പ്പമല്ല ഇത്, മറിച്ച്‌ അടുത്ത ദശകത്തിനുള്ളില്‍ യാഥാർത്ഥ്യമാകാൻ സാധ്യതയുള്ള ഒന്നാണെന്നാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ഗേറ്റ്സ് ആണ് പറയുന്നത്.

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (നിർമിതബുദ്ധി) ഈ മാറ്റത്തിന് വഴിയൊരുക്കുമെമെന്ന് ബിൽ ഗേറ്റ്സ് പറയുന്നു.

ജിമ്മി ഫാലന്റെ ‘ദ ടുനൈറ്റ് ഷോ’യിലാണ് അദ്ദേഹം ഇക്കാര്യം പ്രവചിച്ചത്, AI സാങ്കേതികവിദ്യകള്‍ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ ചെയ്യുന്ന ജോലികളുടെ ഏറിയ പങ്കും ഇതിന് ചെയ്യാൻ ഭാവിയില്‍ സാധ്യമാവും. അങ്ങനെ വരികയാണെങ്കില്‍ മനുഷ്യരുടെ തൊഴില്‍ ദിവസങ്ങളുടെ എണ്ണവും കുറയാനാണ് സാധ്യത.

വളരെ ആഴത്തിലുള്ള ഒന്നാണ് എഐ സാങ്കേതിക വിദ്യയെന്നും അവ സമൂഹത്തിന്റെ വിവിധ മേഖലയിലെ തൊഴില്‍ രംഗത്തെ സുഗമമാക്കുമെന്നും അദ്ദേഹം പരിപാടിയില്‍ പറയുന്നുണ്ട്. ഒരോ രംഗത്തെയും അതിവിദഗ്ധരായി മാറുന്ന എഐയെ ഭാവിയില്‍ കാണാനാവുമെന്നും അദ്ദേഹം പറയുന്നുണ്ട്.

മനുഷ്യരുടെ ജോലിയെയും ജീവിതത്തെയും മാറ്റിമറിയ്ക്കാനുള്ള എഐയുടെ കഴിവിനെ കുറിച്ച്‌ അദ്ദേഹം പണ്ടേ സംസാരിച്ചിട്ടുണ്ട്. ജെ.പി മോർഗൻ സിഇഒ ജാമി ഡിമോണ്‍ അടുത്തിടെ സമാന അഭിപ്രായം പറഞ്ഞിരുന്നു. ആഴ്ച്ചയില്‍ മൂന്നര പ്രവർത്തിദിനങ്ങള്‍ മാത്രം വരുന്ന ഭാവി AI കാരണം ഉണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.ഓട്ടോമേഷന്റെ വേഗത കണക്കിലെടുക്കുമ്ബോള്‍ ഇത് പ്രായോഗികമാണെന്നാണ് അദ്ദേഹം പറയുന്നത്.

More Stories from this section

family-dental
witywide