ലോകസുന്ദരിപ്പട്ടം തായ്ലന്റിലെ ഒപാൽ സുചാത ചുങ്സ്രിക്ക്, ഇന്ത്യയുടെ നന്ദിനി ​ഗുപ്ത അവസാന എട്ടിൽ ഇടംനേടിയില്ല

ന്യൂഡൽഹി: 2025-ലെ ലോകസുന്ദരിപ്പട്ടം നേടി തായ്ലന്റിൽ നിന്നുള്ള ഒപാൽ സുചാത ചുങ്സ്രി. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് മിസ് തായ്ലന്റ് കിരീടം ചൂടിയത്. മിസ് എത്യോപ്യ രണ്ടാംസ്ഥാനവും മിസ് പോളണ്ട് മൂന്നാംസ്ഥാനവും മിസ് മാർട്ടനി നാലാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യക്കാരിയായ നന്ദിനി ​ഗുപ്ത അവസാന എട്ടിൽ ഇടംനേടിയില്ല.

2024-ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ക്രിസ്റ്റിന പിസ്കോവ സുചാതയെ കിരീടം അണിയിച്ചു. ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്ററിലാണ് വൈകുന്നേരം ആറരയോടെയാണ് എഴുപത്തിരണ്ടാമത് ലോകസുന്ദരി മത്സരം അരങ്ങേറിയത്.

ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയും മോഡലുമാണ് സുചാത. ലോകമെമ്പാടുനിന്നും 108 മത്സരാർഥികൾ മാറ്റുരച്ച വേദിയിൽ അവസാന ഇരുപതിലാണ് ഇന്ത്യയുടെ നന്ദിനി ​ഗുപ്ത ഇടംനേടിയത്. മുൻ ലോകസുന്ദരി മാനുഷി ഛില്ലർ, നടൻ റാണ ദ​ഗുബാട്ടി, നടി നമ്രത ശിരോദ്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ജാക്വിലിൻ ഫെർണാണ്ടസ്, ഇഷാൻ ഖട്ടർ എന്നിവരുടെ കലാപരിപാടികളും അരങ്ങേറിയിരുന്നു. തുടർച്ചയായി രണ്ടാംവർഷമാണ് ഇന്ത്യ ലോകസുന്ദരിമത്സരത്തിന്റെ വേദിയാകുന്നത്.

Opal Suchata Chuangsri of Thailand crowned as Miss World in Hyderabad

More Stories from this section

family-dental
witywide