കാറ്റി എബ്രഹാമിന്റെ ഓര്‍മ്മയ്ക്കായി ഓപ്പറേഷന്‍ മിഡ്‌വേ ബ്ളിറ്റ്സ് പരിശോധന; ഷിക്കാഗോയിലും ഇ കുടിയേറ്റ കുറ്റവാളികളെ കണ്ടെത്താൻ പരിശോധന ആരംഭിച്ചു

ഷിക്കാഗോ: അപരിചിതനും നിയമവിരുദ്ധനുമായ കുടിയേറ്റക്കാരൻ മദ്യപിച്ച് വാഹനമോടിച്ച് കാർ ഇടിച്ച് തെറിപ്പിച്ച അപകടത്തിൽ മരണപ്പെട്ട 20 വയസ്സുള്ള കാറ്റി എബ്രഹാമിന്റെ ഓർമ്മയ്ക്ക് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) “ഓപ്പറേഷന്‍ മിഡ്‌വേ ബ്ളിറ്റ്സ്” ആരംഭിച്ചു. പദ്ധതി പ്രകാരം ഷിക്കാഗോയിലും ഇല്ലിനോയിസിലുമുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെതിരെ പരിശോധന ആരംഭിച്ചു.

ഓപ്പറേഷന്‍ മിഡ്‌വേ ബ്ളിറ്റ്സ്” പ്രകാരം ഷിക്കാഗോയും ഇല്ലിനോയിസും ഉൾപ്പെടെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിലെ നിയമവിരുദ്ധ കുടിയേറ്റക്കാരെയും അവരിലെ ക്രിമിനല്‍ പ്രവൃത്തികളില്‍ ഏർപ്പെടുന്നവരെയും പിടികൂടുക എന്നാണ്. നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമായി വന്നവര്‍ നിയമം ലംഘിച്ചാല്‍, ഞങ്ങള്‍ നിങ്ങളെ പിടികൂടും, അറസ്റ്റ് ചെയ്യും, നാടുകടത്തും. നിങ്ങള്‍ ഒരിക്കലും തിരിച്ചുവരികയില്ല എന്ന് അധികൃതർ വ്യക്തമാക്കി.

ഇല്ലിനോയിസില്‍ നിന്നുള്ള 20 വയസ്സുകാരിയായ കാറ്റി എബ്രഹാം, 2025 ജനുവരി 19നാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാറ്റിയുടെ സുഹൃത്ത് ക്ലോയി പോള്‍സിനും മരിച്ചിരുന്നു. മരണത്തിന് കാരണമായ അപകടകരമാം വിധം കാറോടിച്ചയാൾ, ഗ്വാട്ടിമാല സ്വദേശിയും നിയമവിരുദ്ധ കുടിയേറ്റക്കാരനുമായ ജൂലിയോ കുക്കുൽ-ബോൾ ആണെന്ന് പൊലിസ് കണ്ടെത്തി.

ഇതേ തുടർന്നാണ് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) “ഓപ്പറേഷന്‍ മിഡ്‌വേ ബ്ളിറ്റ്സ്” ആരംഭിച്ചിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഓപ്പറേഷന്‍ മിഡ്‌വേ ബ്ളിറ്റ്സ് നെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തി.