
തിരുവനന്തപുരം : അയ്യപ്പന്റെ നാല് കിലോ സ്വര്‍ണ്ണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
‘സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്തിട്ട് അനുമതി നിഷേധിച്ചു. ഹൈക്കോടതി അറിയാതെ സര്‍ക്കാറിലെ ചിലരും ദേവസ്വം ബോര്‍ഡിലെ ചിലരും ചേര്‍ന്നാണ് നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചത്. എന്നിട്ടാണ് നാളെ അയ്യപ്പസംഗമം നടത്തുന്നത്. അതിന് മുന്‍പ് നാല് കിലോ സ്വര്‍ണം എവിടെപ്പോയെന്ന് കേരളത്തിലെ അയ്യപ്പഭക്തരോട് വിശ്വാസികളോടും പറയേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. അതിന്റെ പാപം മറക്കാനാണോ ഇപ്പോള്‍ അയ്യപ്പസംഗമം നടത്തുന്നതെന്ന് സംശയമുണ്ട്’ വി.ഡി സതീശന്റെ വാക്കുകള്‍. എം.എല്‍.എമാരുടെ സമരത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് സതീശന്‍ മാധ്യമങ്ങളെ കണ്ടത്.