ഷട്ട്ഡൗണില്‍ SNAP-നെ ആശ്രയിക്കുന്നവര്‍ പട്ടിണിയിലാകരുത് ; സഹായ ഹസ്തവുമായി വിവിധ സംഘടനകളും പ്രവര്‍ത്തകരും

വാഷിംഗ്ടണ്‍ : സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (SNAP) എന്നത് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷണ ലഭ്യതയും പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതുമായ യുഎസ് പദ്ധതിയാണ്. എന്നാല്‍, ഷട്ട്ഡൗണില്‍ ഈ പദ്ധതിയുടെ നടപ്പി തുലാസിലാണ്. കോടതിയും സജീവമായി പരിഗണിക്കുന്ന വിഷയം കൂടിയാണ്. ധനവിനിയോഗ ബില്ല് പാസ്സാക്കാനാകാത്തതിനാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെ SNAP-നെ ആശ്രയിച്ചിരിക്കുന്ന 42 ദശലക്ഷത്തോളം ആളുകളുടെ അവസ്ഥയും കഷ്ടത്തിലായി. ഇത് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുപോലും അധികൃതര്‍ ചിന്തിച്ചത് കടുത്ത വെല്ലുവിളിയായി. ഇതിനിടെ SNAP-നെ ആശ്രയിക്കുന്നവര്‍ പട്ടിണിയിലാകരുതെന്ന ലക്ഷ്യവുമായി സഹായ ഹസ്തവുമായെത്തിയിരിക്കുകയാണ് വിവിധ സംഘടനകളും പ്രവര്‍ത്തകരും.

സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം ആനുകൂല്യങ്ങളെ ആശ്രയിക്കുന്ന 42 ദശലക്ഷത്തിലധികം ആളുകളില്‍ 16 ദശലക്ഷം കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇവരെ ചേര്‍ത്തുനിര്‍ത്താന്‍ സഹായം അഭ്യര്‍ത്ഥിക്കുകയും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായം വിപുലീകരിക്കുകയും ചെയ്യുകയാണ് വിവിധ സംഘടനകള്‍.

ഗ്രേറ്റര്‍ ക്ലീവ്ലാന്‍ഡ് ഫുഡ് ബാങ്ക്, റീജിയണല്‍ ഫുഡ് ബാങ്ക് ഹഡ്സണ്‍ വാലി, നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് ഫുഡ് ബാങ്ക്, സോളിഡാരിറ്റി സാന്‍ഡി സ്പ്രിംഗ്‌സ്, ക്യാപിറ്റല്‍ ഏരിയ ഫുഡ് ബാങ്ക്, മീല്‍സ് ഓണ്‍ വീല്‍സ്, ഫീഡിംഗ് സൗത്ത് ഫ്‌ളോറിഡ…അങ്ങനെ രാജ്യത്തുടനീളമുള്ള ഫുഡ് ബാങ്കുകളെ സഹായിക്കാനാകുന്ന സന്മസുകളുടെ സഹായം തേടിയിരിക്കുകയാണ് സന്നദ്ധ പ്രവര്‍ത്തകര്‍.

Organizations are scaling efforts nationwide to support food-insecure Americans.

Also Read

More Stories from this section

family-dental
witywide