
ലംബോർഗിനി സ്വന്തമാക്കുക എന്നത് ഏതൊരു വാഹനമോഹികളുടെയും സ്വപ്നമാണ്. എന്നാൽ ആ സ്വപ്നം സ്വന്തമായി നിർമ്മിച്ച് കൊണ്ട് പ്രാവർത്തികമാക്കിയിരിക്കുകയാണ് മലയാളിയായ ബിബിൻ. 26 കാരനായ ബിബിൻ സ്ക്രാപ്പുക്കൊപ്പം സ്വന്തം അധ്വാനം കൊണ്ടും കൊണ്ട് കൂടിയും നിർമ്മിച്ചതാണ് ലംബോർഗിനി.ഉപേക്ഷിക്കപ്പെട്ട ലോഹം, ഫൈബർഗ്ലാസ് ഷീറ്റുകൾ, പഴയ കാറുകളുടെ ഭാഗങ്ങൾ എന്നിവ ഉപയോഗിച്ചാണ് ലംബോർഗിനി നിർമ്മിച്ചതെന്ന് ബിബിൻ പറയുന്നു.
സുസുക്കി ആൾട്ടോ വീലുകളും സുസുക്കിയുടെ എഞ്ചിനുമാണ് ലംബോർഗിനി ഉണ്ടാക്കാൻ ഉപയോഗിച്ചതെന്ന് ബിബിൻ പറഞ്ഞു. മറ്റൊരു കാറിൽ നിന്ന് തിരഞ്ഞെടുത്ത ലംബോർഗിനി ശൈലിയിലുള്ള സ്റ്റിയറിംഗ് വീലും ഇതിലുണ്ട്. പകർപ്പിൽ ബട്ടർഫ്ലൈ ഡോറുകൾ, ഒരു കാർ ജാക്ക് നൽകുന്ന നോസ്-ലിഫ്റ്റ് സവിശേഷത, ഒരു വൈപ്പർ മോട്ടോർ എന്നിവയും ഉണ്ട് – എല്ലാം ഒരു ബട്ടണിലാണ് പ്രവർത്തനമെന്നും ബിബിൻ പറയുന്നു. മൂന്ന് വർഷമായി ഈ പ്രോജക്റ്റിൽ പ്രവർത്തിക്കുകയാണെന്നും തൻ്റെ യൂട്യൂബിലെ വീഡിയോയിൽ ബിബിൻ വെളിപ്പെടുത്തി.
തിരക്കേറിയ ഷെഡ്യൂൾ കാരണം, രാത്രിയിൽ മാത്രമാണ് കാറിനായി സമയം ചെലവഴിക്കാൻ കഴിയുക. ലംബോർഗിനി നിർമിക്കാനായി ഏകദേശം 1.5 ലക്ഷം രൂപ ബിബിൻ നിക്ഷേപിച്ചിട്ടുണ്ട്. എന്നിരുന്നാലും, 20 മുതൽ 30 ശതമാനം വരെ ജോലികൾ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് ബിബിൻ പറയുന്നത്. ലംബോർഗിനിയുടെ ഇന്റീരിയർ വർക്കുകൾ പൂർത്തിയായിട്ടില്ല. കാറിൻ്റെ സീറ്റുകളിൽ ഇതുവരെ കുഷ്യനിംഗ് സ്ഥാപിച്ചിട്ടില്ല. സ്ക്രാപ്പിനെ ഒരു ആഡംബര സ്പോർട്സ് കാറാക്കി മാറ്റിയതിന് നിരവധിയാളുകളാണ് യൂട്യൂബിൽ ബിബിനെ പ്രശംസിച്ചത് എത്തിയത്.