
ഇന്ത്യക്ക് വീണ്ടും പിന്തുണ ഉറപ്പു നൽകി യുഎസ് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഇന്ത്യയ്ക്ക് തുടർച്ചയായ പിന്തുണ ഉറപ്പു നൽകികൊണ്ട് എക്സിൽ പോസ്റ്റ് ഇട്ടു. ലോകം നേരിടുന്ന ഭീകരവാദ ഭീഷണിയുടെ ഓര്‍മപ്പെടുത്തലാണ് പഹല്‍ഗാമിലെ ആക്രമണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
The FBI sends our condolences to all the victims of the recent terrorist attack in Kashmir — and will continue offering our full support to the Indian government.
— FBI Director Kash Patel (@FBIDirectorKash) April 26, 2025
This is a reminder of the constant threats our world faces from the evils of terrorism. Pray for those affected.…
“ഭീകരതയുടെ തിന്മകൾ വഴി ലോകം നേരിടുന്ന നിരന്തര ഭീഷണികളുടെ പുതിയ ഓർമ്മപ്പെടുത്തലാണ് ആക്രമണമെന്ന് പട്ടേൽ പറഞ്ഞു. “കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ എല്ലാ ഇരകൾക്കും എഫ്ബിഐ ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു – കൂടാതെ ഇന്ത്യൻ സർക്കാരിന് ഞങ്ങളുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നത് തുടരും,” കാഷ് പട്ടേൽ എക്‌സിൽ എഴുതി.
“ഭീകരതയുടെ തിന്മകളിൽ നിന്ന് നമ്മുടെ ലോകം നേരിടുന്ന നിരന്തരമായ ഭീഷണികളുടെ ഓർമ്മപ്പെടുത്തലാണിത്. ദുരന്തം വേട്ടയാടിയവർക്കായി പ്രാർത്ഥിക്കുന്നു.” – പട്ടേൽ കുറിച്ചു
സംഭവം നടന്ന് ഉടൻ തന്നെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തി, തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും “ഹീനമായ ആക്രമണത്തെ” അപലപിക്കുകയും ചെയ്തിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിക്കുകയും. ഭീകരതയ്‌ക്കെതിരെ അമേരിക്കയും ഇന്ത്യയും ഒരുമിച്ച് നിൽക്കുന്നുവെന്ന് വീണ്ടും ആവർത്തിക്കകുകയും ചെയ്തിരുന്നു.
Pahalgam terror attack: FBI Director Kash Patel extends full support to India