
ന്യൂഡല്‍ഹി : ഇന്ത്യാ -പാക് സംഘര്‍ഷം പുതിയ വഴിത്തിരിവിലേക്ക്.
ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ സൈനിക നീക്കം പ്രഖ്യാപിച്ചു. ‘ബുര്യാന്‍ ഉല്‍ മസൂര്‍’ എന്ന പേരിലാണ് ഇനി പോര്. ‘തകര്‍ക്കാനാകാത്ത മതില്‍’ എന്നാണ് ഇതിന്റെ അര്‍ഥം.
ഇന്ത്യയെ മുറിപ്പെടുത്താന്‍ ലക്ഷ്യമിട്ട് തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ പാക്കിസ്ഥാന്‍ നടത്തുന്നുണ്ടെങ്കിലും ഇന്ത്യ ചുട്ട മറുപടി കൊടുത്ത് പാക്കിസ്ഥാനെ തകര്‍ക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യയ്ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്രീനഗറില്‍ ഇന്ത്യപാക്ക് പോര്‍വിമാനങ്ങള്‍ പരസ്പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്) പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.















