
ന്യൂയോർക്ക്: പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ യു എൻ പൊതുസഭയിൽ. ജമ്മു കശ്മീരിനെക്കു റിച്ചു കള്ളം പ്രചരിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ വേദി പാക്കിസ്ഥാൻ ദുരുപയോഗം ചെയ്യുന്നുവെന്നും ഇത് ഖേദകരമാണെന്നും ഇന്ത്യൻ പ്രതിനിധി എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. ന്യൂയോർക്കിൽ 80-ാമത് യു എൻ പൊതുസഭയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായി കയ്യേറിയ പ്രദേശങ്ങളിൽ നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ പാക്കിസ്‌ഥാൻ അവസാ നിപ്പിക്കണമെന്നും ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്, അത് എന്നും അങ്ങനെ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതു രണ്ടാം തവ ണയാണു പ്രേമചന്ദ്രൻ യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്നത്.
ഭീകരവാദം രാജ്യത്തിന്റെ നയമായി ഉപയോഗിക്കുന്നതിൽ ആഗോളതലത്തിൽ കുപ്രസിദ്ധി നേടിയ പാക്കിസ്ഥാൻ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാ ജ്യത്തിനെതിരെ അധിക്ഷേപം നടത്തുന്നതു വൈരുധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, പാക്കിസ്ഥാൻ പരിശീലനം നൽകി സ്പോൺസർ ചെയ്‌ത ഭീകരർ ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ 26 സാധാരണ പൗരന്മാരെയാണു കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Pakistan misused the United Nations platform to spread lies about Kashmir: NK Premachandran MP