ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്നതിന് പാകിസ്ഥാന്‍ കൂടുതല്‍ വില നല്‍കേണ്ടിവരും- യുഎസില്‍ തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്നതിന് പാകിസ്ഥാന്‍ കൂടുതല്‍ വില നല്‍കേണ്ടിവരുമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് യുഎസ് സന്ദര്‍ശിക്കുന്ന സര്‍വകക്ഷി സംഘത്തിന്റെ നേതാവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ഭീകരതയെ നേരിടുന്നതില്‍ പാക്കിസ്ഥാന്‍ ഒരു ഗൗരവവും കാണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീരില്‍ നിയന്ത്രണം നേടുന്നതിനായി ഭീകരത ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയാണെന്നും ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണം ജമ്മു കശ്മീരിലെ സാധാരണവല്‍ക്കരണത്തെ ദുര്‍ബലപ്പെടുത്താനും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ തിരിച്ചടി സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. തീവ്രവാദികള്‍ ഹിന്ദുക്കളെ മാത്രമേ ലക്ഷ്യമിട്ടുള്ളൂവെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തിയ ആശയവിനിമയത്തിനിടെ തരൂര്‍ പറഞ്ഞു.

ഭീകരതയെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ സമീപനത്തെക്കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി ഇന്ത്യയില്‍ നിന്നും 7 പ്രതിനിധി സംഘങ്ങള്‍ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. പാര്‍ലമെന്റേറിയന്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍, മുന്‍ നയതന്ത്രജ്ഞര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

More Stories from this section

family-dental
witywide