കേരള കോൺഗ്രസ്‌ എം യുഡിഎഫിലേക്ക് മടങ്ങിവരുമെങ്കിൽ എതിർപ്പില്ല, പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്! നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ

തിരുവനന്തപുരം: മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ്‌ എം യുഡിഎഫിലേക്ക് മടങ്ങിവരുമെങ്കിൽ തനിക്ക് എതിർപ്പില്ലെന്ന് പാലാ എം എൽ എ മാണി സി കാപ്പൻ. പക്ഷെ കേരള കോൺഗ്രസ്‌ എം മടങ്ങിവരികയാണെങ്കിൽ തനിക്ക് ഒരു കണ്ടീഷൻ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ സീറ്റ് വിട്ടുകൊടുക്കാതെയുള്ള നടപടികൾ ആയിരിക്കണം ഉണ്ടാകേണ്ടതെന്നും മാണി സി കാപ്പൻ വ്യക്തമാക്കി. പാലായിൽ തൊട്ടൊരു കളിയും വേണ്ടെന്നും സ്ഥലം എം എൽ എ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയുമായി ഒരു പ്രശ്നവും ഇല്ലെന്നും നേതൃ തലത്തിൽ തർക്കമൊന്നും ഉണ്ടാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉറപ്പ് നൽകിയെന്നും മാണി സി കാപ്പൻ വിവരിച്ചു. ദീപാ ദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി വിപുലീകരണം ചർച്ചയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളോട് ഒറ്റക്കെട്ടായി പോകണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞതായും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide