യുഎസില്‍ ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; 64 യാത്രക്കാരുമായി വിമാനം നദിയില്‍, നിരവധി പേര്‍ മരിച്ചതായി സംശയം, രക്ഷാപ്രവര്‍ത്തനം പുരോഗിക്കുന്നു

വാഷിംഗ്ടണ്‍ : യുഎസിനെ നടുക്കി വിമാന ദുരന്തം. ലാന്‍ഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. വിമാനത്തില്‍ 64 യാത്രക്കാര്‍ ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ മരിച്ചതായി സംശയം. അപകടത്തെത്തുടര്‍ന്ന് വാഷിംഗ്ടണ്‍ എയര്‍പോര്‍ട്ട് താത്ക്കാലികമായി അടച്ചു.

യുഎസ് സമയം രാത്രി 9.30 ഓടെ റീഗന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് യാത്രാ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 375 അടി ഉയരത്തില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പോട്ടോമാക് നദിയിലേക്ക് വീണുവെന്നാണ് സൂചന. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.