
വാഷിംഗ്ടണ്‍: യുഎസില്‍ വിമാനയാത്രകള്‍ നടത്തുന്ന 18 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികള്‍ക്കും നിര്‍ണായക തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. യുഎസ് വിമാനങ്ങളില്‍ കയറാന്‍ യാത്രക്കാര്‍ക്ക് റിയല്‍ ഐഡി-കംപ്ലയന്റ് ലൈസന്‍സോ( REAL ID-compliant license) മറ്റ് അംഗീകൃത ഐഡി ഫോമുകളോ ആവശ്യമാണ്. ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെയ് 7 മുതല്‍ അംഗീകൃത ഐഡികളില്‍ ഒന്ന് യാത്രക്കാര്‍ക്ക് ഇല്ലെങ്കില്‍, ടിഎസ്എ പരിശോധനകളില്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
” അടുത്ത തവണ നിങ്ങള്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ നിങ്ങള്‍ ഏത് തരത്തിലുള്ള ഫോട്ടോ ഐഡന്റിഫിക്കേഷന്‍ ഉപയോഗിക്കുമെന്ന് നിര്‍ണ്ണയിക്കാന്‍ ഇപ്പോള്‍ കുറച്ച് മിനിറ്റ് എടുക്കൂ. മൊണ്ടാന സംസ്ഥാനത്ത് നിന്ന് ഒരു റിയല്‍ ഐഡിക്ക് അപേക്ഷിക്കണമെങ്കില്‍, ഇപ്പോള്‍ തന്നെ അതിനുള്ള പദ്ധതികള്‍ തയ്യാറാക്കുക. ഇപ്പോള്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് പദ്ധതിയില്ലെങ്കിലും, നിങ്ങളുടെ പദ്ധതികള്‍ മാറിയേക്കാം. ഇപ്പോള്‍ ഒരു പദ്ധതി തയ്യാറാക്കാനുള്ള സമയമായി” – ടിഎസ്എ ഫെഡറല്‍ സെക്യൂരിറ്റി ഡയറക്ടര്‍ കെസി വര്‍ട്ട്‌സ്‌ബോഗ് പറയുന്നു.
സുഗമവും കാര്യക്ഷമവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന് ശരിയായ തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. വിമാന യാത്രയ്ക്കിടെ ഉണ്ടാകുന്ന ഏതെങ്കിലും തടസ്സങ്ങള്‍ ഒഴിവാക്കാന്‍, യാത്രക്കാര്‍ അവരുടെ ഐഡി റിയല്‍-ഐഡി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ ഒരു ബദല്‍ അംഗീകൃത ഐഡി തയ്യാറാക്കേണ്ടതുണ്ട്. സംസ്ഥാനം നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സോ ഐഡി കാര്‍ഡോ ലഭ്യമല്ലെങ്കില്‍ സുരക്ഷാ ചെക്ക്പോസ്റ്റുകളില്‍ സ്വീകരിക്കുന്ന മറ്റ് ഐഡികളുടെ ഒരു സമഗ്രമായ ലിസ്റ്റ് ടിഎസ്എ നല്‍കിയിട്ടുണ്ട്.
അവ ഏതൊക്കെ?
യുഎസ് പാസ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ പാസ്പോര്‍ട്ട് കാര്‍ഡുകള്‍, ഏതെങ്കിലും രാജ്യത്ത് നിന്നുള്ള സര്‍ക്കാര്‍ നല്‍കിയ പാസ്പോര്‍ട്ടുകള്‍, ഗ്ലോബല്‍ എന്‍ട്രി അല്ലെങ്കില്‍ സെന്‍ട്രി പോലുള്ള DHS ട്രസ്റ്റഡ് ട്രാവലര്‍ കാര്‍ഡുകള്‍, സര്‍വീസ് അംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും വേണ്ടിയുള്ള സൈനിക ഐഡികള്‍, ഫെഡറല്‍ അംഗീകൃത ഗോത്രങ്ങളില്‍ നിന്നുള്ള ഐഡികള്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ വര്‍ക്കര്‍ ഐഡന്റിഫിക്കേഷന്‍ ക്രെഡന്‍ഷ്യല്‍ എന്നിവ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.