പെൻസിൽവേനിയ ഗവർണറുടെ ഔദ്യോഗിക വസതിക്ക് അക്രമികൾ തീയിട്ടു, ആർക്കും പരുക്കില്ല, അക്രമിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 10,000 ഡോളർ പാരിതോഷികം

പെൻസിൽവേനിയ ഗവർണറുും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖ നേതാവുമായ ജോഷ് ഷാപ്പിറോയുടെ ഔദ്യോഗിക വസതിക്ക് അക്രമികൾ തീയിട്ടു. ഏപ്രിൽ 13 ന് സംസ്ഥാന തലസ്ഥാനത്തെ ഹാരിസ്ബർഗിലെ ഗവർണറുടെ വസതിയിലാണ് വൻ തീപിടുത്തമുണ്ടായത്. വൻ നാശനഷ്ടമുണ്ടായി.

ആരാണ് ഈ കുറ്റകൃത്യത്തിനു പിന്നിലെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കുറ്റകൃത്യത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് നിയമപാലകർ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുകയാണ്, അറസ്റ്റിലേക്കും കുറ്റക്കാരെ കണ്ടെത്തുന്നതിലേക്കും നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10,000 ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അപകടം നടക്കുമ്പോൾ ഷാപ്പിറോയും ഭാര്യ ലോറിക്കും, സോഫിയ, ജോനാ, മാക്സ്, റൂബൻ എന്നീ നാല് കുട്ടികളും വീട്ടിലുണ്ടായിരുന്നു.

ഹാരിസ്ബർഗിലുള്ള പെൻസിൽവാനിയ ഗവർണറുടെ വസതി 29,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജോർജിയൻ ശൈലിയിലുള്ള ഒരു വീടാണ്, അതിൽ ഇതുവരെ എട്ട് ഗവർണർമാർ താമസിച്ചിരുന്നു.

സംസ്ഥാനത്തിന്റെ അറ്റോർണി ജനറലായി പ്രവർത്തിച്ചതിന് ശേഷം 2023 മുതൽ ഷാപ്പിറോ പെൻസിൽവാനിയ ഗവർണറായി സേവനമനുഷ്ഠിച്ചുവരികയാണ്.

ജൂത മത വിശ്വാസിയാണ് ഷാപ്പിറോ. വീട്ടിൽ പെസഹാ തിരുനാളിനു മുന്നോടിയായുള്ള ആചരണത്തിന്റെ തിരക്കിലായിരുന്നു ഷാപ്പിറോയും കുടുംബവും. തീപിടുത്തമുണ്ടായപ്പോൾ ഗവർണറും കുടുംബവും വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തൂ പിടുത്തം ഉണ്ടായ ഉടൻ തന്നെ ഷാപ്പിറോയെയും കുടുംബത്തെയും പൊലീസ് ഒഴിപ്പിച്ചു. തീ അണയ്ക്കാൻ ഹാരിസ്ബർഗ് ബ്യൂറോ ഓഫ് ഫയർ അക്ഷീണം പ്രവർത്തിച്ചുവെന്ന് ഗവർണർ പറഞ്ഞു.

2024-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി ഷാപ്പിറോയുടെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ പിന്നീട് മിനസോട്ട ഗവർണർ ടിം വാൾസിനെ തിരഞ്ഞെടുക്കുകയായിരുന്നു.

Pennsylvania Governor’s official residence set ablaze by arsonist

More Stories from this section

family-dental
witywide