മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയോട് പേരൂര്‍ക്കട പൊലീസിന്റെ അതിക്രമം: എസ്.ഐക്ക് സസ്‌പെന്‍ഷന്‍, നീതി ലഭിച്ചുവെന്ന് ഇരയായ ബിന്ദു

തിരുവനന്തപുരം : മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പേരൂര്‍ക്കട എസ് ഐ പ്രസാദിന് സസ്‌പെന്‍ഷന്‍. എസ്‌ഐ പ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആരോപണ വിധേയരായ പൊലീസുകാരുടേയും സ്റ്റേഷനിലുണ്ടായിരുന്ന ആളുകളുടേയും മൊഴി രേഖപ്പെടുത്തും.

എസ് ഐയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ സന്തോഷമുണ്ടെന്ന് മാനസിക പീഡനത്തിനിരയായ ബിന്ദു പ്രതികരിച്ചു. രാത്രിയില്‍ വെള്ളം ചോദിച്ചപ്പോള്‍ ശുചി മുറിയിലെ ബക്കറ്റിലുണ്ടെന്ന് പറഞ്ഞ രണ്ട് പൊലീസുകാര്‍ക്കെതിരേയും നടപടി വേണമെന്നും ആ പൊലീസുകാര്‍ തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്നും ബിന്ദു പറയുന്നു. കള്ളപ്പരാതി നല്‍കിയ ആള്‍ക്കെതിരേയും നടപടി വേണമെന്ന് ആവശ്യപ്പെട്ട ബിന്ദു, നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

വീട്ടുജോലി ചെയ്തു ജീവിക്കുന്ന ബിന്ദു എന്ന ദളിത് യുവതിയെ സ്വര്‍ണമാല മോഷ്ടിച്ചെന്ന പരാതിയില്‍, സ്റ്റേഷനില്‍വെച്ച് മണിക്കൂറുകളോളം നീണ്ട മാനസിക പീഡനത്തിനിരയാക്കിയതായാണ് പരാതി. പൊലീസിന്റെ ഭാഗത്തുനിന്ന് കൊടിയ മാനസികപീഡനം നേരിടേണ്ടിവന്നുവെന്നാണ് ബിന്ദു ആരോപിക്കുന്നത്. സ്വര്‍ണമാല കാണാതായതിനെ തുടര്‍ന്ന് അമ്പലമുക്ക് സ്വദേശികളായ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറോളം ചോദ്യംചെയ്തുവെങ്കിലും സ്വര്‍ണമാല പരാതിക്കാരായ ഗള്‍ഫുകാരുടെ വീട്ടില്‍നിന്നുതന്നെ കണ്ടെത്തുകയായിരുന്നു.

More Stories from this section

family-dental
witywide