
ന്യൂഡൽഹി: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ യുഎസ്- ഇന്ത്യ വ്യാപാര കരാറിന്റെ ആറാം ഘട്ട ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം ഇന്ന് രാവിലെയോടെ ഇന്ത്യയിലെത്തി. ഇന്ത്യയ്ക്കുമേല്‍ തീരുവ ഏര്‍പ്പെടുത്തിയതിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് നടക്കുന്ന ആദ്യ വ്യാപാര ചര്‍ച്ചയാണിത്.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയും പങ്കെടുക്കുന്നു എന്നതടക്കമുള്ള രൂക്ഷമായ വിമർശനം അമേരിക്കയിൽ നിന്നും ഉണ്ടായിരുന്നു. ഇതോടെ, മരവിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന് ചർച്ചയിലൂടെ ജീവൻവെക്കുമെന്നാണ് പ്രതീക്ഷ.
ട്രംപ് അടക്കം ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ ആഴ്ചകളോളം നീണ്ട വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു. ഇന്നു തുടങ്ങുന്ന ചര്‍ച്ചകള്‍ ഇതിനു കൂടി പരിഹാരം കാണുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. യു എസ് വ്യാപാര രംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെന്‍ഡന്‍ ലിഞ്ചും സംഘമാണ് യു എസില്‍നിന്ന് ഡല്‍ഹിയില്‍ എത്തിയത്. ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പങ്കെടുക്കുന്നുണ്ട്.
തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ നൽകുന്നുവെന്നും ഡെമോക്രാറ്റിക്ക് പാർട്ടിയുടെ മുഖപത്രമായി പത്രം പ്രവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ന്യൂ യോർക്ക് ടൈംസിനെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രമെന്ന് വിമർശിച്ചുകൊണ്ടാണ് ട്രംപ് മാനനഷ്ടക്കേസ് നൽകിയത്. ജനങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റായ തന്നെക്കുറിച്ച്, തന്റെ കുടുംബത്തെക്കുറിച്ചും ബിസിനസുകളെക്കുറിച്ചും നിരന്തരം കള്ളപ്രചാരങ്ങൾ നടത്തുകയാണ് ന്യൂ യോർക്ക് ടൈംസ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു