കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു, ഇടിച്ചിറങ്ങിയത് വീടുകളിലേക്ക്

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സിമി വാലിയിലെ ജനവാസ മേഖലയിലായിരുന്നു അപകടം. രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. ഒറ്റ എഞ്ചിന്‍ വിമാനമാണ് തകര്‍ന്നുവീണത്. പൈലറ്റിനെക്കുറിച്ചോ, അപകട കാരണത്തെക്കുറിച്ചോ അധികൃതര്‍ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

അഗ്‌നിശമന സേനയും പൊലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തനം നടത്തിയത്. പ്രദേശത്തു നിന്നൊഴിയാന്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഏകദേശം 50 മൈല്‍ (80.47 കിലോമീറ്റര്‍) വടക്കുപടിഞ്ഞാറായാണ് സിമി വാലി സ്ഥിതി ചെയ്യുന്നത്.

അപകടസമയത്ത് വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നതായും ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരേയും സുരക്ഷിതമായി ഒഴിപ്പിച്ചതായും അഗ്‌നിശമന സേന അറിയിച്ചു.

More Stories from this section

family-dental
witywide